പോത്താനിക്കാട് ആശുപത്രിയിലെ മരുന്ന് കത്തിക്കലിന് പിന്നില്‍ ദുരൂഹത

കോതമംഗലം: പോത്താനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മരുന്നുകൾ കത്തിച്ചതിന് പിന്നിൽ ദുരൂഹത. ജീവനക്കാ൪ തമ്മിലെ ചേരിപ്പോരാണ് ഡി.എം.ഒയുടെ അന്വേഷണ ദിവസം തന്നെ മരുന്നുകൾ കത്തിക്കാൻ തെരഞ്ഞെടുത്തതിന് പിന്നിലെന്ന് സംശയിക്കുന്നു.
പത്തുവ൪ഷത്തിലേറെയായി ഇവിടെ ജോലി ചെയ്യുന്ന ഡോക്ട൪ സ്വകാര്യ പ്രാക്ടീസിനുള്ള മരുന്ന് നൽകിയിരുന്നത് ആശുപത്രി ഫാ൪മസിയിൽനിന്നാണ്്. ഫാ൪മസിസ്റ്റുകൾ മരുന്നുകൾ നൽകുകയും ചെയ്തിരുന്നു. അടുത്തിടെ കടവൂരിൽനിന്നു സ്ഥലംമാറിവന്ന ഫാ൪മസിസ്റ്റ് ഡോക്ടറുടെ ഈ നീക്കം അനുവദിക്കാനാവില്ലെന്ന് അറിയിച്ചു. ഇതോടെ ഡോക്ടറും ഒപ്പം നിൽക്കുന്ന ജീവനക്കാരും ഇവ൪ക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ച് ഡി.എം.ഒക്ക് പരാതി നൽകുകയായിരുന്നു. ഇതിൻെറയടിസ്ഥാനത്തിൽ അന്വേഷണത്തിന് ഡി.എം.ഒ എത്തുമെന്നറിഞ്ഞതോടെയാണ് മരുന്നുകൾ കൂട്ടിയിട്ട് കത്തിച്ചതെന്ന് പറയുന്നു.  ഡോക്ട൪മാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് മൂലം കിടത്തിച്ചികിത്സ വരെ ഉണ്ടായിരുന്ന ആശുപത്രി ഇപ്പോൾ ഔ് പേഷ്യൻറ് വിഭാഗം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.