സ്ളോട്ടര്‍ ഹൗസ് പൂട്ടാന്‍ നിര്‍ദേശം

തിരുവനന്തപുരം. മാലിന്യപ്രശ്നം രൂക്ഷമായതിനാൽ നഗരസഭയുടെ ഉടമസ്ഥതയിലെ കുന്നുകുഴിയിലെ അറവുശാല (സ്ളോട്ട൪ ഹൗസ്) പൂട്ടുന്നു. മാലിന്യം സംസ്കരിക്കാൻ സംവിധാനം ഒരുക്കിയില്ലെങ്കിൽ അറവുശാല പൂട്ടണമെന്ന് കാട്ടി മലിനീകരണ നിയന്ത്രണ ബോ൪ഡ് നഗരസഭക്ക് നോട്ടീസ് നൽകി.  നോട്ടീസ് കൈപ്പറ്റി ആഴ്ചകൾ പിന്നിട്ടിട്ടും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനമൊരുക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല.
നഗരത്തിൽ വൃത്തിയില്ലാതെ പ്രവ൪ത്തിക്കുന്ന അറവുശാലകൾ വ൪ധിക്കുന്നതിനിടെയാണ് നഗരസഭയുടെ ഉടമസ്ഥതയിലെ അറവുശാല പൂട്ടാൻ നോട്ടീസ് കിട്ടിയത്. അറവുശാലയിൽ ഇപ്പോൾ ഉണ്ടാകുന്ന മാലിന്യം കുഴിച്ചുമൂടുകയാണ്.
അറവുശാലയുടെ പരിസരങ്ങളിലെല്ലാം മാലിന്യം കുഴിച്ചുമൂടിക്കഴിഞ്ഞു. ഇത് കടുത്ത പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇക്കാര്യം മുൻനി൪ത്തിയാണ് പൂട്ടാൻ മലിനീകരണ നിയന്ത്രണ ബോ൪ഡ് നോട്ടീസ് നൽകിയത്. മാലിന്യം സംസ്കരിക്കാൻ 1.70 കോടി  ചെലവഴിച്ച് ബയോഗ്യാസ് പ്ളാൻറ് സ്ഥാപിക്കാൻ കൗൺസിൽ യോഗം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പണം അനുവദിച്ച് കിട്ടിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.