തീരദേശ റോഡുകളുടെ വികസനത്തിന് 12.78 കോടി

തിരുവനന്തപുരം: എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നി൪മാണത്തിനും പുനരുദ്ധാരണത്തിനുമായി 12.78 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.ബാബു അറിയിച്ചു. റോഡുകളും അനുവദിച്ച തുകയും താഴെ:
ഉദയംപേരൂ൪ ഗ്രാമപഞ്ചായത്തിലെ മുട്ടത്ത് വെളി കോളനി റോഡ് (28.50 ലക്ഷം), വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ രാജീവ് റോഡ് (24 ലക്ഷം), കൊച്ചിൻ കോ൪പറേഷനിലെ കോത്തേരി റോഡ് (45 ലക്ഷം), ചേരാനല്ലൂ൪ ഗ്രാമപഞ്ചായത്തിലെ ഭഗവതി ടെമ്പിൾ റോഡ് (78.50 ലക്ഷം), ചെറുവിള്ളി റോഡ് (91.50 ലക്ഷം), മരട് മുനിസിപ്പാലിറ്റിയിലെ നെട്ടൂ൪ ഐ.എൻ.ടി.യു.സി ജങ്ഷൻ - അമ്പലക്കടവ് ജെട്ടി റോഡ് (33 ലക്ഷം), നെട്ടൂ൪ കുമാരപുരം സുബ്രഹ്മണ്യൻ ടെമ്പിൾ പുതിയമഠം - നെട്ടൂ൪ ബോട്ട് യാ൪ഡ് റോഡ് (3.40 ലക്ഷം), കെട്ടേഴത്തും കടവ് - മോസ്ക് റോഡ് (34.50 ലക്ഷം), കുമ്പളം ഗ്രാമപഞ്ചായത്തിലെ കന്നിയതുണ്ടി റോഡ് (63 ലക്ഷം), ഉദയത്തുംവാതിൽ റോഡ് (44 ലക്ഷം), മതിലിൽ - കേളന്തറ റോഡ് (26.80 ലക്ഷം), അവുക്കാദ൪കുട്ടി നഹറോഡ് (23 ലക്ഷം), ചെറ്റക്കാലിൽ റോഡ് (8.55 ലക്ഷം), തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ പള്ളിമുറ്റം സൈഡ് റോഡ് (10.70 ലക്ഷം), കൊച്ചി കോ൪പറേഷനിലെ തേവര മാ൪ക്കറ്റ്- മത്സ്യത്തൊഴിലാളി കോളനി റോഡ് (37 ലക്ഷം), 60ാം വാ൪ഡിലെ കനാൽ റോഡ് (19 ലക്ഷം), ചെല്ലാനം ഗ്രാമപഞ്ചായത്തിലെ സി.എം.എസ് ലക്ഷംവീട് കോളനി റോഡ് (14 ലക്ഷം), കണ്ണമാലി ഫിഷിങ് ഗ്യാപ് സൗത്ത് വാ൪ഡ് റോഡ് (33 ലക്ഷം), ചെറിയകടവ് - കട്ടിക്കാട് പാലം റോഡ് (66 ലക്ഷം), മാലക്കപ്പടി ഇടവഴിയ്ക്കൽ ജോൺ റോഡ് (27 ലക്ഷം), പനയ്ക്കൽ പാലം - വാച്ചക്കരി ഗ്യാപ് റോഡ് (20 ലക്ഷം), ഉദയംപേരൂ൪ ഗ്രാമപഞ്ചായത്തിലെ പെരുതിട്ട - മൂഴിയ്ക്കൽ റോഡ് (13.50  ലക്ഷം), കഞ്ചുക്കാട് റോഡ് (23 ലക്ഷം), കൂട്ടുമുഖം - കുറുപ്പശ്ശേരി റോഡ് (14.50 ലക്ഷം), കുറുപ്പശ്ശേരി - പാടിവട്ടം റോഡ് (20 ലക്ഷം), തണ്ടാശ്ശേരി റോഡ് (16 ലക്ഷം), പറവൂ൪ മാ൪ക്കറ്റ് - തെരുവ് റോഡ് (11.50 ലക്ഷം), മുണ്ടയ്ക്കൽ റോഡ് (18 ലക്ഷം), പൂത്തോട്ട ഐസ് കമ്പനി റോഡ് (7.50 ലക്ഷം), കുറുപ്പശ്ശേരി - പുളിയ്ക്കൽ റോഡ് (10.50 ലക്ഷം), മുതുവീട്ടിൽ റോഡ് (16 ലക്ഷം), പനച്ചിക്കൽ കടവ് റോഡ് (40.50 ലക്ഷം), ഇതിഹാസ് റോഡ് (എട്ട് ലക്ഷം), പുല്ലുകാട്ട് വേളി റോഡ് (19 ലക്ഷം), നെല്ലിപ്പുഴ റോഡ് (9.50 ലക്ഷം), കുറുപ്പശ്ശേരി റോഡ് (27 ലക്ഷം), തേവലക്കടവ് റോഡ് (27.50 ലക്ഷം), ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ തോപ്പിൽ വെസ്റ്റ്  - മണലോടി - തുണ്ടിപ്പറമ്പ് റോഡ് (20 ലക്ഷം), പുത്തൻവേലിക്കര ഗ്രാമഞ്ചായത്തിലെ തുരുത്തിപ്പുറം സെൻറ് ജോസഫ്സ് റോഡ് (14 ലക്ഷം), ഏഴിക്കര ഗ്രാമപഞ്ചായത്തിലെ തലക്കാട്ട് ചീട്ടുകളം - ടി.പി.കുമാരശാസ്ത്രി റോഡ് (15 ലക്ഷം), പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിലെ കെ.കരുണാകരൻ - എ.കെ.ജി റോഡ് (26 ലക്ഷം), ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി - വടയിൽ -പ്രതീക്ഷ റോഡ് (30 ലക്ഷം), മൈത്രി ലെയ്ൻ റോഡ് (23 ലക്ഷം), കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ആലിങ്ങപ്പൊക്കം കടവ് - പട്ടേരി ലൈൻ റോഡ് (18 ലക്ഷം), വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ ചാച്ചാജി എ.കെ.ജി അങ്കണവാടി റോഡ് (33 ലക്ഷം), വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ചക്കുമരശ്ശേരി ഈസ്റ്റ് - ടെമ്പിൾ റോഡ് (18.50 ലക്ഷം), പറവൂ൪ മുനിസിപ്പാലിറ്റിയിലെ കിഴക്കേപ്പുറം - വാണിയക്കാട് - അറയ്ക്കൽ - പൂത്തേടത്ത് പാലൂപ്പാടം റോഡ് (44 ലക്ഷം), ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലെ പൂനൂൽപ്പാടം റോഡ് (14 ലക്ഷം) എന്നീ തീരദേശ റോഡുകൾക്കാണ് തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.