തളിപ്പറമ്പ്: മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേ൪ അപകടത്തിൽപെട്ടു. ഒരാളുടെ നില ഗുരുതരം. തിരുവനന്തപുരം പൂജപ്പുര സൗത്ത് റോഡിൽ ആറ്റിൻകര വീട്ടിൽ വി. ജയൻ (28), നെയ്യാറ്റിൻകര കുട്ടപ്പന ആറ്റില റോഡിൽ പുത്തൻ കുരുവിള സാബു (49) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സാബുവിനെയും ജയനെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറശ്ശിനിക്കടവ് തപസ്യ ലോഡ്ജ് മാനേജ൪ ചെറുതാഴം സ്വദേശി കെ. വിനയൻെറ ടി.വി.എസ് വിക്ട൪ ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ മറിഞ്ഞാണ് അപകടം. ശബ്ദംകേട്ടുണ൪ന്ന വിനയൻ പൊലീസിൽ വിവരമറിയിച്ചതിനെ തുട൪ന്നെത്തിയ അഡി. എസ്.ഐ രവീന്ദ്രൻെറ നേതൃത്വത്തിൽ ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജയനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.