കണ്ണൂ൪: നഗരത്തിൻെറ സാംസ്കാരിക സംഗമവേദിയായിരുന്ന ടൗൺഹാൾ വിസ്മൃതിയിലേക്ക്. ടൗൺ ഹാൾ പൊളിക്കുന്നതിനുള്ള ടെൻഡ൪ വെള്ളിയാഴ്ച ചേ൪ന്ന നഗരസഭാ യോഗം അംഗീകരിച്ചു. കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായ നഗരസഭാ കോംപ്ളക്സിനുള്ളിലെ ടൗൺ ഹാൾ വ൪ഷങ്ങളായി പൊതു പരിപാടികൾക്ക് ഉപയോഗിക്കുന്നില്ല. ചില വ്യവസായ പ്രദ൪ശന മേളകൾക്ക് കഴിഞ്ഞ വ൪ഷം അനുവദിച്ചിരുന്നുവെങ്കിലും അപകടാവസ്ഥ പരിഗണിച്ച് പിന്നീടതും നി൪ത്തി. ടൗൺഹാൾ പൊളിച്ചു മാറ്റുമ്പോൾ മൺമറയുന്നത് ഒമ്പതു പതിറ്റാണ്ടിൻെറ സ്മരണകളാണ്.
പഴയ കണ്ണൂ൪ നഗരത്തിൻെറ സംഗമ വേദി ടൗൺ സ്ക്വയ൪ മാത്രമായിരുന്നുവെന്നു പറയാം. നാടകങ്ങൾ, സാഹിത്യ ച൪ച്ചകൾ, കവിയരങ്ങുകൾ തുടങ്ങി സിനിമാ പ്രദ൪ശനം വരെ നീണ്ടു നിൽക്കുന്ന ചരിത്രമാണ് ടൗൺഹാളിനു പറയാനുള്ളത്. സിനിമാ കൊട്ടകകൾ അപൂ൪വമായിരുന്ന കാലത്ത് കണ്ണൂ൪ ടൗൺഹാളിൽ സിനിമകൾ പ്രദ൪ശിപ്പിച്ചിരുന്നു. ടെലിവിഷൻ വരുന്നതിനു മുമ്പ് നഗരവാസികളുടെ ഏകാശ്രയം ടൗൺഹാളിൽ നടക്കുന്ന പരിപാടികളായിരുന്നു. 1923ലാണ് ടൗൺ സ്ക്വയ൪ നി൪മിക്കുന്നത്. ഒരു സ്വകാര്യ കമ്മിറ്റിയാണ് ഇത് നി൪മിച്ചത്. ഏഴാം എഡ്വേ൪ഡ് സ്മാരക ടൗൺഹാൾ എന്നായിരുന്നു പേ൪. 1933ലാണ് നഗരസഭ ടൗൺഹാൾ സ്വന്തമാക്കുന്നത്. 12000 രൂപക്കാണ് കച്ചവടം നടന്നത്. ചില്ലറ അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തിയത്. നഗരകേന്ദ്രമാകേണ്ടിയിരുന്ന ടൗൺഹാൾ കഴിഞ്ഞ ഏതാനും വ൪ഷങ്ങളായി അവഗണിക്കപ്പെട്ടു കിടക്കുകയാണ്. നിലവിലെ കെട്ടിടം പൊളിച്ച മാറ്റി പുതിയത് നി൪മിക്കണമെന്ന് നിരവധി തവണ ആവശ്യമുയ൪ന്നിരുന്നു.
പൊളിച്ചുമാറ്റാൻ നാലു തവണ ക്വട്ടേഷൻ വിളിച്ചിരുന്നെങ്കിലും ആരും മുന്നോട്ടുവന്നില്ല.
എന്നാൽ, ടൗൺ ഹാൾ പൊളിച്ചു മാറ്റിയതിനു ശേഷം പുതിയ കെട്ടിടം നി൪മിക്കുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ടൗൺഹാളും ഷോപ്പിങ് കോംപ്ളക്സും ഉൾപ്പെടെയുള്ള കെട്ടിട സമുച്ചയം നി൪മിക്കുമെന്ന് അധികൃത൪ പറഞ്ഞിരുന്നുവെങ്കിലും തുട൪നടപടികൾ അനിശ്ചിതത്വത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.