തിരുവനന്തപുരം: കണ്ണൂ൪ ജില്ലയിലെ തീരദേശ റോഡുകളുടെ നി൪മാണത്തിനും പുനരുദ്ധാരണ പ്രവ൪ത്തനങ്ങൾക്കുമായി രണ്ടുകോടി (204 ലക്ഷം) രൂപ അനുവദിച്ച് ഭരണാനുമതി നൽകിയതായി മന്ത്രി കെ.ബാബു അറിയിച്ചു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മണപ്പുറമ്പള്ളി-കെട്ടിനകം റോഡ് (70 ലക്ഷം), തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ഗോപാലപ്പേട്ട ബീച്ച് റോഡ് (35 ലക്ഷം), എടക്കാട് ഗ്രാമപഞ്ചായത്തിലെ അരവപ്പാലം കറുവ വായനശാല - കടലായിനട-തോട്ടയ വെസ്റ്റ് -കിഴുന്ന സൗത്ത് യു.പി.സ്കൂൾ - കിഴുന്നപ്പാറ റോഡ് (99 ലക്ഷം) എന്നീ തീരദേശ റോഡുകളുടെ വികസനത്തിനാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.