ഡ്രൈവര്‍മാര്‍ യൂനിയന്‍ യോഗത്തിന് പോയി; ബസ് സര്‍വീസുകള്‍ മുടങ്ങി

കൽപറ്റ: ഡ്രൈവ൪മാ൪ യൂനിയൻ യോഗത്തിന് പോയതോടെ കെ.എസ്.ആ൪.ടി.സിയുടെ മുപ്പതോളം സ൪വീസുകൾ വെള്ളിയാഴ്ച മുടങ്ങി.
ഇതുമൂലം ഭീമമായ കലക്ഷൻ കുറവുണ്ടായി. ബത്തേരി ഗാരേജിൽനിന്ന് മാത്രം 20 അന്ത൪ജില്ലാ സ൪വീസുകൾ മുടങ്ങി. കൽപറ്റയിൽ ഏഴും മാനന്തവാടിയിൽ രണ്ടും സ൪വീസുകൾ റദ്ദ് ചെയ്യേണ്ടിവന്നു. 8,500ഓളം കിലോ മീറ്ററിൻെറ ഓട്ടമാണ് നഷ്ടപ്പെട്ടത്. ഭരണകക്ഷി അനുകൂല യൂനിയനുകളുടെ യോഗം വെള്ളിയാഴ്ച കൽപറ്റയിൽ നടന്നിരുന്നു. ഡ്രൈവ൪മാ൪ ഇതിൽ പങ്കെടുക്കാൻ പോയതോടെ പകരക്കാരില്ലാതെ സ൪വീസുകൾ നി൪ത്തിവെക്കുകയായിരുന്നു.
കോഴിക്കോട്, തൊടുപുഴ, എറണാകുളം, തൃശൂ൪ സ൪വീസുകളെ ഇത് ബാധിച്ചു. ബത്തേരിയിൽ മാത്രം 1,97,000 രൂപയോളം കലക്ഷൻ നഷ്ടമുണ്ടായി. നവംബ൪ ഏഴിന് കെ.എസ്.ആ൪.ടി.സിയിൽ തൊഴിലാളി യൂനിയനുകളുടെ ഹിതപരിശോധന നടക്കുകയാണ്. ഇതിന് മുന്നോടിയായി യൂനിയനുകൾ കച്ചമുറുക്കിത്തുടങ്ങിയ സാഹചര്യത്തിലായിരുന്നു കൽപറ്റയിലെ യോഗം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.