പന്തളം: സ്കൂൾ വാനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട വിദ്യാ൪ഥിയെ സ്കൂൾ അധികൃത൪ അവഗണിക്കുന്നതായി ആരോപണം. പന്തളം തോന്നല്ലൂ൪ ഗവ. യു.പി സ്കൂളിൽ നാലാം ക്ളാസ് വിദ്യാ൪ഥിയും തോന്നല്ലൂ൪ ശങ്കരനിലയത്തിൽ കെ.എസ്. ഗിരീഷ്, മിനി ദമ്പതികളുടെ മകനുമായ ഗൗരിശങ്കറാണ് (ഒമ്പത്) സ്കൂൾ വാനിൽനിന്ന് വീണത്. ഈ മാസം 10ന് വൈകുന്നേരം അഞ്ചിന് കൊല്ലത്തുപടി ജങ്ഷനിലാണ് അപകടം. വിദ്യാ൪ഥി അപകടത്തിൽപെട്ട വിവരം അറിയാതെ ഡ്രൈവ൪ വാഹനം മുന്നോട്ടെടുത്തു. വാനിൻെറ പെട്രോൾ ടാങ്കിൻെറ സമീപത്തെ കൊളുത്തിൽ കുട്ടിയുടെ കണ്ണിൻെറ മുകൾ ഭാഗം ഉടക്കി തലയുടെ പകുതിയോളം മുറിഞ്ഞിരുന്നു. ഗുരുതര പരിക്കേറ്റ ഗൗരിശങ്ക൪ ഇപ്പോഴും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവ൪ കുട്ടിയെ ആശുപത്രിയിലെത്തിക്കാത്തതിനെ തുട൪ന്ന് നാട്ടുകാരാണ് എത്തിച്ചതെന്ന് പറയുന്നു. അപകട വിവരം രക്ഷിതാക്കൾ പന്തളം പൊലീസിലും സ്കൂൾ അധികൃതരെയും അറിയിച്ചുവെങ്കിലും അപകടവും കുട്ടിയുടെ നിലവിലെ സ്ഥിതിയും അവഗണിക്കുകയാണെന്നാണ് മാതാപിതാക്കളുടെ പരാതി. സംഭവം അറിഞ്ഞ് ആശുപത്രിയിലെത്തിയ സ്കൂൾ അധികൃത൪ 1000 രൂപ കൊടുത്തതായി പിതാവ് ഗിരീഷ് പറഞ്ഞു. പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ല. സ്കൂൾ അധികൃത൪ ഏ൪പ്പെടുത്തിയ വാനിൽ മാസം 250രൂപ നിരക്കിലാണ് കുട്ടികൾ യാത്ര ചെയ്യുന്നത്. തിരക്കേറിയ സ്കൂൾ വാനിൽ ഡ്രൈവ൪ക്ക് പുറമെ സഹായിയായി ആരുമില്ലെന്നും ആക്ഷേപമുണ്ട്.
എന്നാൽ, സംഭവം അറിഞ്ഞയുടൻ ആശുപത്രിയിൽ എത്തി വേണ്ട സഹായങ്ങൾ ചെയ്തതായി സ്കൂൾ അധികൃത൪ പറഞ്ഞു. പിന്നീട് പി.ടി.എ വിളിച്ച് വിപുല സഹായം ചെയ്യാൻ ശ്രമിച്ചത് മാതാപിതാക്കളുടെ പിടിവാശി മൂലം ഉപേക്ഷിച്ചെന്നും ഹെഡ്മിസ്ട്രസ് വത്സലാ കുമാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.