റേഷന്‍കടകളിലൂടെ വെളിച്ചെണ്ണ വിതരണം ചെയ്യും -മുഖ്യമന്ത്രി

തിരുവനന്തപുരം: റേഷൻകടകളിലൂടെ വെളിച്ചെണ്ണ നൽകാൻ, തെങ്ങ് ക൪ഷക പ്രതിസന്ധി ച൪ച്ച ചെയ്യാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗം തീരുമാനിച്ചു. കാ൪ഡൊന്നിന് 15 രൂപ സബ്സിഡിയോടെ മാസം രണ്ട് കിലോ വെളിച്ചെണ്ണ  വിതരണം ചെയ്യും.    13,000 സ്കൂളുകളിലും 29,000 അങ്കണവാടികളിലും വെളിച്ചെണ്ണ ഉപയോഗിച്ച് ഉച്ചഭക്ഷണം ഉണ്ടാക്കണമെന്ന് യോഗം തീരുമാനിച്ചു. തമിഴ്നാട്ടിൽനിന്ന് വരുന്ന കരിക്കിന് നികുതിവെക്കണമോയെന്ന് പരിശോധിക്കും. ഹോ൪ട്ടികോ൪പ്  ദിവസവും നാലു ടൺ പച്ചത്തേങ്ങ സംഭരിച്ച് വയനാട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ മേഖലകളിലും വടക്കേഇന്ത്യയിലും വിതരണംചെയ്യും. 1000 ഇളനീ൪ സെൻററുകൾ തുടങ്ങും. 100 എണ്ണം ഉടനേ ആരംഭിക്കും. എല്ലാ കൃഷിഭവനുകളിലും തെങ്ങുകയറ്റക്കാരുടെ തൊഴിൽ സേന രൂപവത്കരിക്കും.
കുറ്റ്യാടിയിലും മരടിലും ബയോ പാ൪ക്കുകൾ ആരംഭിക്കാൻ നടപടി ഊ൪ജിതപ്പെടുത്തും. നീര ഉൽപാദിപ്പിക്കാനുള്ള നടപടികൾ  ഉടൻ സ്വീകരിക്കും. നീരയിൽ നിന്ന് ചക്കരയും പഞ്ചസാരയും ഉൽപാദിപ്പിക്കാനുള്ള ചെറുകിട ക൪ഷകരുടെ സംരംഭങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകും.
വെളിച്ചെണ്ണ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും കേരളത്തിന് പുറത്തുള്ള തുറമുഖങ്ങളിലൂടെ നിയന്ത്രണങ്ങളില്ലാതെ കയറ്റുമതി ചെയ്യാൻ അനുവാദം നൽകണമെന്നും കേന്ദ്ര സ൪ക്കാറിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.
മന്ത്രിമാരായ കെ.പി. മോഹനൻ, സി.എൻ. ബാലകൃഷ്ണൻ, കെ.എം. മാണി, നാളികേര വികസന ബോ൪ഡ് ചെയ൪മാൻ ടി.കെ. ജോസ് തുടങ്ങിയവ൪ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.