വള്ളിക്കുന്ന്: ബലിപെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചേളാരി ചന്തയിൽ വൻ തിരക്ക്. ബലിയറുക്കാനുള്ള മൃഗങ്ങളെ വാങ്ങാനാണ് ഇവ൪ എത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നാണ് ഏറെ പേരും എത്തിയത്. 15,000 മുതൽ 75,000 രൂപവരെയാണ് വില. പെരുന്നാൾ വിപണി മുന്നിൽകണ്ട് ക൪ണാടക, തമിഴ്നാട്, ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിൽനിന്നും ഏജൻറുമാ൪ മുഖേന ലോഡുകണക്കിന് കാലികളെയാണ് ചേളാരി ചന്തയിലെത്തിച്ചത്.
ഇതിനുപുറമെ പാലക്കാട് ജില്ലയിലെ കുഴൽമന്ദത്തുനിന്നും കാലികളെ എത്തിച്ചിരുന്നു. നാടൻ കന്നുകൾക്കും വൻ ഡിമാൻഡായിരുന്നു. മുൻ വ൪ഷങ്ങളെ അപേക്ഷിച്ച് കൂടുതൽ കന്നുകളെ എത്തിച്ചിരുന്നതിനാൽ ചന്തവളപ്പിൽ കാലുകുത്താൻ ഇടമില്ലാതായി. ദേശീയപാതയോരത്തെ വിൽപന പൊലീസ് നിരോധിച്ചതിനാൽ ചന്തവളപ്പിന് എതി൪വശത്തെ മറ്റൊരു വളപ്പിലും കച്ചവടത്തിന് സൗകര്യം ഒരുക്കി. ദേശീയ പാതയോരത്തെ കച്ചവടം ഗതാഗത തടസ്സത്തിനിടയാക്കിയിരുന്നു. ഇതൊഴിവാക്കാൻ തിരൂരങ്ങാടി അഡീഷനൽ എസ്.ഐ സദാനന്ദൻെറ നേതൃത്വത്തിൽ അഞ്ചോളം പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.