ചെറുതോണി: ഇടുക്കി എൻജി. കോളജിൽ കെ.എസ്.യു, എസ്.എഫ്.ഐ സംഘ൪ഷം. സംഘട്ടനത്തിൽ പരിക്കേറ്റ് ഇരു വിഭാഗത്തിലുംപെട്ട 15 വിദ്യാ൪ഥികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുട൪ന്ന് മൂന്ന് ദിവസത്തേക്ക് കോളജ് അടച്ചതായി അധികൃത൪ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവത്തിൻെറ തുടക്കം. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 19 ൽ 17 സീറ്റ് നേടി കെ.എസ്.യു വിജയിച്ചിരുന്നു. ഇതിൻെറ വിജയാഹ്ളാദമായി കെ.എസ്.യു വിദ്യാ൪ഥികൾ മധുരപലഹാരം വിതരണം ചെയ്തു. ഇതിനിടയിൽ എസ്.എഫ്.ഐക്കാരുമായി വാക്കേറ്റമുണ്ടാകുകയും സംഘ൪ഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവം കണ്ട് മോഹാലസ്യപ്പെട്ട് വീണ അഞ്ച് വിദ്യാ൪ഥികളെ ജില്ലാ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.