മണല്‍കടത്ത് തകൃതി; അനക്കമില്ലാതെ അധികൃതര്‍

മല്ലപ്പള്ളി: താലൂക്കിൻെറ മിക്ക പ്രദേശങ്ങളിലും മണ്ണ്, മണൽ മാഫിയ പിടിമുറുക്കിയിട്ടും അധികൃത൪ നടപടിയെടുക്കുന്നില്ല.  അനധികൃതമായി വിവിധ സ്ഥലങ്ങളിൽ നിന്ന് നൂറുകണക്കിന് ലോഡ് മണ്ണ് കടത്തുമ്പോൾ പേരിനുമാത്രം വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് നിസ്സാര തുക പിഴ ഈടാക്കി വിട്ടയക്കുകയാണ് അധികൃത൪  ചെയ്യുന്നത്. കഴിഞ്ഞ ദിവസം മണ്ണ് മാഫിയകൾ  തമ്മിൽ മല്ലപ്പള്ളിയിൽ സംഘ൪ഷം ഉണ്ടായി. നൂറുകണക്കിന് ലോഡ് മണ്ണാണ് വയലുകൾ നികത്താനും മറ്റും രാപകൽ വ്യത്യാസമില്ലതെ അന്യജില്ലകളിലേക്ക് കടത്തുന്നത്.
മണിമലയാറ്റിൽനിന്നും മറ്റ് നിരവധി കടവുകളിൽനിന്നുമാണ് മണൽ കടത്തുന്നത്. പകൽ സമയങ്ങളിൽ വിവിധ പ്രദേശങ്ങളിൽ വാരിക്കൂട്ടുന്ന മണൽ രാത്രികാലങ്ങളിൽ ചാക്കിലാക്കിയാണ് കടത്തുന്നത്. ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിൽ പോലും മണൽ കടത്ത് നടക്കുന്നുണ്ട്. ആവശ്യങ്ങൾ ഏറെയായതിനാൽ വൻതുകക്കാണ് മണൽ വിൽക്കുന്നത്. ചില പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത്തരം കൊള്ള നടക്കുന്നതെന്ന് പറയപ്പെടുന്നു. അവധിദിവസങ്ങളിലാണ് മണ്ണ്, മണൽ കടത്ത് വ്യാപകമാകുന്നത്. മണ്ണ്, മണൽ മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.