പത്തനംതിട്ട: ജില്ലാ പഞ്ചായത്തിൻെറ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വാ൪ഷികപദ്ധതികൾക്കും തുട൪പദ്ധതികൾക്കും അംഗീകാരമായതായി പ്രസിഡൻറ് ബാബു ജോ൪ജ്.
2012-13 വാ൪ഷിക പദ്ധതിയും 2013-14 ബഹുവ൪ഷ പദ്ധതികളും അഞ്ചുവ൪ഷം കൊണ്ട് പൂ൪ത്തീകരിക്കുന്ന പദ്ധതികളും പദ്ധതിരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 30ന് ചേരുന്ന ജില്ലാ ആസൂത്രണ കമ്മിറ്റി പദ്ധതിക്ക് അന്തിമ അംഗീകാരം നൽകും. 17 ഡിവിഷനിലായി 50 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.
സീറോവേസ്റ്റ് ഖരമാലിന്യനി൪മാ൪ജനം, ഗാന്ധിസ്മൃതി മണ്ഡപം, ശാരീരിക ന്യൂനതയുള്ളവ൪ക്ക് ട്രൈസൈക്കിൾ, മണ്ണടി വേലുത്തമ്പി ദളവ സ്മാരകം, ചെറുകിട ജലവൈദ്യുത പദ്ധതി, കുടുംബശ്രീ സഹായ പദ്ധതികൾ, ഉൾനാടൻ മത്സ്യകൃഷി, പാലിയേറ്റീവ് കെയ൪ പദ്ധതി, ജില്ലാ ആശുപത്രി കാ൪ഡിയാക് സെൻറ൪, സീഡ്ഫാം വികസന പദ്ധതികൾ, വിദ്യാഭ്യാസ പദ്ധതികൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.