അടച്ചിട്ട ഹോട്ടലിലെ മോഷണം: മുന്‍ തൊഴിലാളി അറസ്റ്റില്‍

റാന്നി: ഉടമ മരിച്ചതിനെതുട൪ന്ന് അടച്ചിട്ട ഹോട്ടലിൽ മോഷണം നടത്തിയ മുൻ തൊഴിലാളിയെ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ അമ്പലപപ്പുഴ സ്വദേശി പൊക്കലൈനിൽ പത്തിബിജുവാണ് (37) പിടിയിലായത്. റാന്നി ലോഡ്ജിൽ വാടകക്ക് താമസിച്ചുവരികയായിരുന്നു ഇയാൾ. മോഷണം നടത്തിയ ലാപ്ടോപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഹോട്ടലിൻനിന്ന് അപഹരിച്ച തുക ചെലവഴിച്ചതായി പൊലീസ് പറഞ്ഞു. ഇട്ടിയപ്പാറ സെൻട്രൽ ജങ്ഷനിലെ വി.എസ്.എം ഹോട്ടലിലാണ് മോഷണം നടന്നത്. ഉടമ ബാബു തോമസ് മരിച്ചതിനെ തുട൪ന്ന്  അടച്ചിട്ടിരിക്കുകയായിരുന്നു.
എട്ട് വ൪ഷമായി പുതുപ്പള്ളിയിലും റാന്നിയിലുമുള്ള ഹോട്ടലുകളിൽ തൊഴിലാളിയായിരുന്നു ബിജു. എതാനും ആഴ്ചകൾക്ക് മുമ്പ് ബിജുവിനെ ഹോട്ടലിൽനിന്ന് മാറ്റിയിരുന്നു. പിന്നീട് റാന്നിയിൽ വാടകക്ക് ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. സംശയം തോന്നി റാന്നി സി.ഐ അബ്ദുറഹീം ചോദ്യം ചെയ്തതിനെ തുട൪ന്നാണ് അറസ്റ്റ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.