മലാലയുടെ നില ഗുരുതരമായി തുടരുന്നു; തഹ്രീകെ താലിബാന്‍കാര്‍ പിടിയില്‍

ഇസ്ലാമാബാദ്: പതിനാലുകാരി മനുഷ്യാവകാശ പ്രവ൪ത്തക മലാലക്ക് വെടിയേറ്റ സംഭവത്തിൽ മുതി൪ന്ന താലിബാൻ കമാൻഡറുടെ മൂന്നു സഹോദരങ്ങൾ അറസ്റ്റിലായി. സ്വാത്ത് താഴ്വരയിലെ തഹ്രീകെ താലിബാൻ നേതാവ് മൗലാന ഫസലുല്ലയുടെ സഹോദരങ്ങളാണ് ഖൈബ൪ പ്രവിശ്യയിലെ നൗഷേരയിൽ അറസ്റ്റിലായത്. ഫസ്ലുല്ലയുടെ വിശ്വസ്തരാണ് പിടിയിലായവരെന്ന് ഡോൺ പത്രം റിപ്പോ൪ട്ട് ചെയ്തു. ഇതോടെ മലാല ആക്രമണകേസിൽ പിടിയിലായവരുടെ എണ്ണം 120 ആയി.
നിരോധിത സംഘടനയായ തഹ്രീകെ താലിബാൻ ആക്രമണത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുത്തതായി വാ൪ത്തകൾ പുറത്തുവന്നിട്ടുണ്ട്. പാശ്ചാത്യൻ ആദ൪ശങ്ങൾ പ്രചരിപ്പിച്ചതിനാണ് പെൺകുട്ടിയെ  ആക്രമിച്ചതെന്നും അവ൪ വെളിപ്പെടുത്തി.
ഇതിനിടെ, റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ കഴിയുന്ന മലാലയുടെ നില ഗുരുതരമായി തുടരുകയാണ്. വെൻറിലേറ്ററിൽ കഴിയുന്ന പെൺകുട്ടിയുടെ നില പതിയെ പുരോഗമിക്കുന്നുണ്ടെന്നാണ് ഔദ്യാഗിക വിശദീകരണം. അതേസമയം, മലാലയുടെ നില അതീവ ഗുരുതരമാണെന്നും തിരിച്ചുവരവിനുള്ള സാധ്യത നേരിയതാണെന്നും ആശുപത്രിയിൽനിന്നുള്ള കേന്ദ്രത്തെ ഉദ്ധരിച്ച് അൽജസീറ റിപ്പോ൪ട്ട് ചെയ്തു . ‘അതീവ ഗുരുതരനിലയിലുള്ള മലാലയുടെ ശിരസ്സും  മുഖവുമെല്ലാം നീരുവന്നിരിക്കുകയാണ്’ -പേരു വെളിപ്പെടുത്താത്ത ആശുപത്രി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. മലാലക്കു വേണ്ടി പാകിസ്താനിലെങ്ങും പ്രാ൪ഥനകൾ നടക്കുകയാണ്.
ഇതിനിടെ, മലാലയെ  വിദേശത്ത് ചികിൽസിപ്പിക്കണമെങ്കിൽ എയ൪ ആംബുലൻസ് അയച്ചുതരാമെന്ന് യു.എ.ഇ രാജകുടുംബം അറിയിച്ചതായി പാക് അധികൃത൪ ഞായറാഴ്ച അറിയിച്ചു. ഇതിനായി ഡോക്ട൪മാരടക്കമുള്ള സംഘത്തിന് വിസ ഏ൪പ്പാടു ചെയ്തതായും യു.എ.ഇയിലെ പാക് അംബാസഡ൪ പറഞ്ഞു. ദുബൈയിലും അബൂദബിയിലുമുള്ള മൂന്ന് ആശുപത്രികളിൽ മലാലക്ക് ചികിത്സ നൽകാൻ ഏ൪പ്പാട് ചെയ്തതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.