തിരുവനന്തപുരം: മേൽക്കൂര അട൪ന്നുവീണ് സെക്രട്ടേറിയറ്റിലെ ടൈപ്പിസ്റ്റിൻെറ തലക്ക് പരിക്കേറ്റു. റവന്യു വിഭാഗത്തിൽ ജോലി ചെയ്യുന്ന ലൈലക്കാണ് തലപൊട്ടി പരിക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈലയുടെ തലയിൽ അഞ്ച് തുന്നലിട്ടു. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെ ജോലി ചെയ്യുന്നതിനിടെയാണ് മേൽക്കൂരയുടെ ഭാഗം അട൪ന്നുവീണത്. മേൽക്കൂരയുടെ ഭാഗങ്ങൾ അട൪ന്ന് വീഴുന്നത് ഹൗസ് കീപ്പിങ്ങിൻെറയും പി.ഡബ്ള്യു.ഡിയുടെയും ശ്രദ്ധയിൽപെടുത്തിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പറയുന്നു. സെക്രട്ടേറിയറ്റ് സൗത്ത് സാൻവിച്ചിലെ മൂന്നാം നിലയിലാണ് സംഭവം. ആഭ്യന്തര മന്ത്രിയുടെ ഓഫിസും ഇതിന് സമീപത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.