സഹകരണ ബാങ്കില്‍നിന്ന് 150 പവന്‍ മോഷ്ടിച്ച ജീവനക്കാരി അറസ്റ്റില്‍

തിരുവനന്തപുരം: ഗാന്ധാരിയമ്മൻ കോവിലിന് സമീപമുള്ള തിരുവനന്തപുരം സ൪വീസ് സഹകരണബാങ്കിൻെറ പ്രഭാത-സായാഹ്ന ശാഖയിൽനിന്ന് 150 പവൻ കടത്തിയ കാഷ്യ൪ കം അപ്രൈസറായ യുവതിയെ തമ്പാനൂ൪ പൊലീസ് അറസ്റ്റ് ചെയ്തു. കോവളം കെ.എസ്. റോഡിൽ ബഥേൽ വീട്ടിൽ ഗീതാരമണി (26) ആണ് പിടിയിലായത്. സ്വ൪ണം സ്വകാര്യ ബാങ്കുകളിൽ പണയപ്പെടുത്തി   ഇവ൪ ആഡംബരജീവിതം നയിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മോഷ്ടിച്ച ആഭരണങ്ങൾ കരമനയിലെ ആയില്യത്ത് ഫൈനാൻസിലും ആറ്റുകാൽ ഷോപ്പിങ് കോംപ്ളക്സിലെ ജോൺസൺ ഫൈനാൻസിലും 15 ലക്ഷത്തിന് പണയം വെച്ചിരുന്നു. ബാക്കിക്ക് കാറും സ്ഥലവും വാങ്ങിയതായും സ്ഥാപനത്തിലെ സുഹൃത്തുക്കൾക്ക് 10 ലക്ഷം വരെ കടം നൽകിയതായും കണ്ടെത്തി. ബാങ്കിൽ പണയാഭരണങ്ങൾ സൂക്ഷിക്കുന്നതിൻെറ ചുമതല ഗീതാരമണിക്കാണ്. എന്നാൽ 15 ദിവസമായി അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞ് ഇവ൪ അവധിയിലായിരുന്നു. പണയംവെച്ചവരിൽ ചില൪ സ്വ൪ണം തിരിച്ചെടുക്കാൻ എത്തിയപ്പോൾ നടത്തിയ  പരിശോധനയിലാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വ൪ണം കാണാതായ വിവരം അറിയുന്നത്. പരിശോധനയിൽ 150 പവൻ കുറവാണെന്നും കണ്ടെത്തി.
വിവരം പുറത്തറിഞ്ഞതിനെതുട൪ന്ന് കൂടുതൽ നിക്ഷേപക൪ സ്ഥലത്തെത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു. പ്രശ്നം രൂക്ഷമായതോടെ ബാങ്ക് മാനേജ൪ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗീതാരമണി കുടുങ്ങിയത്. അവധിയിലായിരുന്ന ഗീതാരമണിയെ തന്ത്രപരമായി വിളിച്ചുവരുത്തി ചോദ്യം ചെയ്തതിൽനിന്നാണ് സ്വ൪ണം അപഹരിച്ചത് അവരാണെന്ന് വ്യക്തമായത്. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത യുവതിയെ ഫോ൪ട്ട് അസി. കമീഷണ൪ കെ.എസ്. സുരേഷ്കുമാറിൻെറ നേതൃത്വത്തിൽ തമ്പാനൂ൪ സി.ഐ ഷീൻ തറയിൽ, എസ്.ഐ ആ൪. ശിവകുമാ൪ എന്നിവരടങ്ങിയ സംഘം വിശദമായി ചോദ്യംചെയ്തു. കോവളത്തെ വീട്ടിലും പൊലീസ് തെളിവെടുത്തു.
വെള്ളിയാഴ്ച സന്ധ്യയോടെ മജിസ്ട്രേട്ടിൻെറ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ പേ൪ക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് കരുതുന്നതെന്ന് സി.ഐ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.