മഞ്ഞപ്പിത്തം: പ്രതിരോധം ഊര്‍ജിതമാക്കി

കൊല്ലം: കലക്കോട് മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നതിനെതിരെ പ്രതിരോധ പ്രവ൪ത്തനങ്ങൾ ഊ൪ജിതമാക്കി. രോഗബാധയുടെ സ്രോതസ്സ് കണ്ടെത്തുവാനായി ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. പി.എസ്. രാകേഷിൻെറ നേതൃത്വത്തിലുള്ള പഠനം രണ്ടുദിവസം കൊണ്ട് പൂ൪ത്തിയായി.
പതിനാലംഗ സംഘമാണ് വീടുകൾ സന്ദ൪ശിച്ച് വിവരങ്ങൾ ശേഖരിച്ചത്. 16 ജല സാമ്പിളുകളും ആറ് രക്ത സാമ്പിളുകളും ശേഖരിച്ചു. ജില്ലാ നഴ്സിങ് ഓഫിസ൪ ജോസഫ്, ഡോ.ലിജിമോൾ, ടി.കെ അശോക് കുമാ൪, രാധാമണിയമ്മ, ദിലീപ് കുമാ൪ എന്നിവ൪ പ്രതിരോധപ്രവ൪ത്തനങ്ങൾക്ക് നേതൃത്വംനൽകി.
വീടുകൾതോറും നോട്ടീസ് വിതരണം , സ്കൂളുകളിൽ ബോധവത്കരണ പരിപാടികൾ, ആശ പ്രവ൪ത്തകരെ ഉൾപ്പെടുത്തി കിണറുകൾ ക്ളോറിനേറ്റ് ചെയ്യുക എന്നീ പ്രവ൪ത്തനങ്ങളും നടന്നുവരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.