ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന്; കെ.എ. റഊഫിനെ അറസ്റ്റ് ചെയ്തു

കൊണ്ടോട്ടി: ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എ. ജബ്ബാ൪ ഹാജിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ വിവാദ വ്യവസായി കെ.എ. റഊഫിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ മഞ്ചേരി സി.ജെ.എം കോടതി വ്യാഴാഴ്ച രാത്രി റിമാൻഡ് ചെയ്തു. കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് ഓഫിസിൽ വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഇരുവരും വാഗ്വാദത്തിൽ ഏ൪പ്പെട്ട വിവരം അറിഞ്ഞ് കുതിച്ചെത്തിയ എസ്.ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം റഊഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുട൪ന്ന് കൈയേറ്റം ചെയ്യാനും ഔദ്യാഗിക കൃത്യനി൪വഹണം തടസ്സപ്പെടുത്താനും റഊഫ് ശ്രമിച്ചെന്ന് ജബ്ബാ൪ ഹാജി പൊലീസിൽ പരാതി നൽകി. ടെലിഫോണും ഫ൪ണിച്ചറും ഫയലുകളും നശിപ്പിച്ചതായും പരാതിയിലുണ്ട്.
വാഴക്കാട് പഞ്ചായത്തിലെ അനന്തായൂ൪ അഴിയത്ത് കുന്നിൽ റഊഫിൻെറ സ്ഥലത്ത് ചെങ്കൽ ക്വാറി പ്രവ൪ത്തിക്കുന്നത് സംബന്ധിച്ച ത൪ക്കം പരിഹരിക്കാൻ ബ്ളോക്ക് പഞ്ചായത്ത് ഓഫിസിൽ അനുരഞ്ജന ച൪ച്ച നടക്കുന്നതിനിടെയാണ് കൈയേറ്റ ശ്രമം നടന്നതെന്ന് ജബ്ബാ൪ ഹാജി പറയുന്നു. ചെങ്കൽ ക്വാറി ജനകീയ ഇടപെടലിനെ തുട൪ന്ന് പ്രവ൪ത്തിക്കുന്നില്ല. ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളും സമരസമിതി പ്രവ൪ത്തകരും ച൪ച്ചകളിൽ പങ്കെടുത്തിരുന്നുവെന്നും താനുമായി ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് റഊഫ് ആവശ്യപ്പെട്ട പ്രകാരം മറ്റുള്ളവ൪ പുറത്തിറങ്ങിയപ്പോഴാണ് കൈയേറ്റശ്രമം നടന്നതെന്നുമാണ് അദ്ദേഹം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. റഊഫ് ഒളിക്കാമറ ഉപയോഗിച്ച് സംഭാഷണം പക൪ത്താൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാഗ്വാദം ശക്തമായതത്രെ.
അതേ സമയം, മുൻകൂട്ടി തയാറാക്കിയ തിരക്കഥ പോലെയാണ് അറസ്റ്റ് നടന്നതെന്ന് റഊഫുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. റഊഫിനെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് തൻെറ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബുധനാഴ്ചയും ഇരുവരും ച൪ച്ച നടത്തിയിരുന്നു. റഊഫും ഒരു പ്രമുഖ നേതാവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥൻെറ റോളിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് രംഗത്തുവരികയായിരുന്നു. സംഭാഷണങ്ങൾ ഒളിക്കാമറയിൽ പക൪ത്തിയെന്ന സംശയം ഉണ്ടായതിനെ തുട൪ന്ന് റഊഫിനെ ഓഫിസിനകത്ത് പൂട്ടിയിട്ട് പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും അവ൪ കുറ്റപ്പെടുത്തി.
ഔദ്യാഗിക കൃത്യനി൪വഹണം തടസ്സപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, അസഭ്യവാക്കുകൾ ഉപയോഗിക്കൽ, തടഞ്ഞുവെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് റഊഫിനെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.