എണ്ണപ്പന പഴം: ടണ്ണിന് ആയിരം രൂപ കൂട്ടി

കൽപറ്റ: എണ്ണപ്പന പഴത്തിൻെറ വില ഉയ൪ത്താൻ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് തീരുമാനിച്ചു. ടണ്ണിന് നിലവിൽ 6000 രൂപയാണ് വില. ഇത് 7000 ആയി ഉയ൪ത്തി. മലബാറിലെ നിരവധി എണ്ണപ്പന ക൪ഷക൪ക്ക് ഇത് ഗുണംചെയ്യും. മലബാറിൽ ആകെ 650 ഹെക്ടറിലാണ് കൃഷിയുള്ളത്. മീനങ്ങാടിയിൽ നടന്ന മലബാ൪ മേഖലാ ക൪ഷക സംഗമത്തിൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയ൪മാൻ ഷെയ്ക് പി. ഹാരിസാണ് വിലയുയ൪ത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
മലബാറിൽ കൃഷി ത്വരിതപ്പെടുത്താൻ സ൪ക്കാറുമായി ചേ൪ന്ന് കൂടുതൽ പദ്ധതികൾ നടത്തും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സംഗമം ഉദ്ഘാടനംചെയ്തു. മികച്ച ക൪ഷകരെ ആദരിച്ചു.
സീനിയ൪ മാനേജ൪ കെ. പ്രേംനാഥ് പദ്ധതി വിശദീകരിച്ചു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് സി. അസൈനാ൪, കാ൪ഷിക കടാശ്വാസ കമീഷൻ അംഗം കെ.കെ. ഹംസ, ഹോ൪ട്ടികൾച൪ മിഷൻ ഡയറക്ട൪ ജോ൪ജ് പോത്തൻ, കെ രാജേശ്വരി, കെ. പ്രൈംസൺ എന്നിവ൪ സംസാരിച്ചു. ഓയിൽ പാം എം.ഡി കെ. രവീന്ദ്രൻ സ്വാഗതവും മാനേജ൪ എം. മോഹൻദാസ് നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.