പി. ധനപാല്‍ തമിഴ്നാട് സ്പീക്കര്‍

ചെന്നൈ: തമിഴ്നാട് നിയമസഭയുടെ 18ാമത് സ്പീക്കറായി ഡെപ്യൂട്ടി സ്പീക്ക൪ പി. ധനപാൽ ചുമതലയേറ്റു. ധനപാലിനു പകരം പൊള്ളാച്ചി ജയരാമൻ ഡെപ്യൂട്ടി സ്പീക്കറാവും. ദലിത് സമുദായക്കാരനായ ആദ്യത്തെ തമിഴ്നാട് സ്പീക്കറാണ് ധനപാൽ. 1946-55 കാലത്ത് ദലിത് സമുദായക്കാരനായ ജെ. ശിവഷൺമുഖം പിള്ള മദ്രാസ് സംസ്ഥാനത്തെ നിയമസഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചിരുന്നു.
മുഖ്യമന്ത്രി ജയലളിതയുടെ അതൃപ്തിക്ക് ഇരയായ കെ. ജയകുമാ൪ കഴിഞ്ഞ 29ന് സ്പീക്ക൪ പദവി രാജിവെച്ചതിനെ തുട൪ന്നാണ് ധനപാലിനെ സ്പീക്ക൪ സ്ഥാനാ൪ഥിയായി പ്രഖ്യാപിച്ചത്. ധനപാലിനെതിരെ ആരും പത്രിക സമ൪പ്പിക്കാത്തതിനാൽ ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുപ്പ്.
ഇന്നലെ രാവിലെ പത്തിന് ചേ൪ന്ന നിയമസഭാ യോഗത്തിൽ ജയലളിതയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങിയാണ് പുതിയ സ്പീക്ക൪ അധികാരമേറ്റത്. ഡെപ്യൂട്ടി സ്പീക്ക൪ സ്ഥാനത്തേക്ക് പൊള്ളാച്ചി ജയരാമൻ എ.ഐ.എ.ഡി.എം.കെ സ്ഥാനാ൪ഥിയായി മൽസരിക്കുമെന്ന് ജയലളിത അറിയിച്ചു. 29നാണ് തെരഞ്ഞെടുപ്പ്. 234 അംഗ സഭയിൽ എ.ഐ.എ.ഡി.എം.കെക്ക് 152 അംഗങ്ങളുള്ളതിനാൽ പൊള്ളാച്ചി ജയരാമൻ ഡെപ്യൂട്ടി സ്പീക്കറാവുമെന്ന് ഉറപ്പാണ്. കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ മന്ത്രിസഭയിൽ അദ്ദേഹം സഹകരണമന്ത്രിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.