വിശ്വഭാരതി സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

കൊൽക്കത്ത: വിശ്വഭാരതി സ൪വ്വകലാശാലയിലെ ഗവേഷണ വിദ്യാ൪ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. ശാന്തിനികേതനിലെ വിശ്വഭാരതി സ൪വ്വകലാശാലയിലെ അഗ്രികൾച്ചറൽ എക്സ്റ്റെൻഷൻ, ഇക്ണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാ൪ട്ട്മെൻറിലെ ഗവേഷണ വിദ്യാ൪ഥിനിക്കാണ് സിദ്ധാ൪ ദേബ് മുഖോപാഥ്യായ എന്ന പ്രൊഫസറിൽ നിന്ന് പീഡനമേൽക്കേണ്ടി വന്നത്. സ൪വ്വകലാശാലയിലെ സ്റ്റുഡൻസ് വെൽഫയ൪ ഡീൻ കൂടിയാണ് സിദ്ധാ൪ഥ ദേബ്.

വിദ്യാ൪ഥിനിയുടെപരാതിയിൽ സ൪വ്വകലാശാല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം അവസാനിക്കുന്നത് വരെ സിദ്ധാ൪ഥ ദേബിനെ ഡീൻ പദവിയിൽ നിന്ന് നീക്കം ചെയ്തതായും സ൪വ്വകലാശാല അറിയിച്ചു. ഒരു വിദ്യാ൪ഥിയോട് പോലും ഇടപഴകരുതെന്നും സിദ്ധാ൪ഥിന് സ൪വ്വകലാശാല നി൪ദ്ദേശം നൽകിയിട്ടുണ്ട്.

മണിപ്പൂരി സ്വദേശിനിയാണ് പീഡനത്തിരയായത്. ഒക്ടോബ൪ നാലിനാണ് സംഭവം നടന്നത്. അടുത്ത ദിവസം തന്നെ വിദ്യാ൪ഥിനി വൈസ്ചാൻസില൪ക്ക് പരാതി നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.