അഫ്ഗാനില്‍ 28 താലിബാനികള്‍ കൊല്ലപ്പെട്ടെന്ന്

കാബൂൾ: കഴിഞ്ഞദിവസം നാറ്റോ സേന അഫ്ഗാനിസ്താനിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 28 താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി റിപ്പോ൪ട്ട്. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചാണ് റിപ്പോ൪ട്ടുകൾ പുറത്തുവന്നത്.
 കാബൂൾ, നാൻഗ൪ഹാ൪, ലാഗ്മാൻ, കപീസ, ഖുന്തൂസ്, ഫാരിയാബ്, വാ൪ദക്, ഗസ്നി, പക്തിക എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. മേഖലകളിലെ പൊലീസുമായി ചേ൪ന്നാണ് നാറ്റോ സൈന്യത്തിൻെറ റെയ്ഡ്. 13 പോരാളികളെ അറസ്റ്റ് ചെയ്തതായും ആയുധങ്ങൾ പിടിച്ചെടുത്തതായും റിപ്പോ൪ട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.