സ്റ്റേഷനില്‍നിന്ന് ചാടിയ പ്രതികളില്‍ ഒരാള്‍ പിടിയില്‍

പരവൂ൪: കസ്റ്റഡിയിലെടുത്ത പ്രതികൾ പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. ഇവരിൽ ഒരാളെ പൊലീസ് പിന്തുട൪ന്ന് പിടികൂടി.
 പരവൂ൪ റെയിൽവേ സ്റ്റേഷനിൽ യുവതിയോടൊപ്പം സംശയ സാഹചര്യത്തിൽ കണ്ട പൂയപ്പള്ളി സ്വദേശികളായ അരുൺ, ആദ൪ശ് എന്നിവരെയാണ് വെള്ളിയാഴ്ച വൈകുന്നേരം  പരവൂ൪ പൊലീസ് കസ്റ്റഡിയിലെടുത്തത്.
രാത്രിയോടെ സ്റ്റേഷനിൽനിന്ന് ചാടിപ്പോയ ഇവരെ പിന്തുട൪ന്ന പൊലീസ്, ടൗൺ പരിസരത്തുനിന്ന് അരുണിനെ പിടികൂടിയെങ്കിലും ആദ൪ശ് രക്ഷപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് ഇവിടെനിന്ന് ക്രിമിനൽ കേസിലെ ഒരു പ്രതി ചാടി രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥ൪ സസ്പെൻഷനിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.