പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്ക് സ്ഥലമെടുക്കുന്നതിൽ നിയമതടസ്സമില്ലെന്ന് കെ.ജി.എസ് കമ്പനി അധികൃത൪ അറിയിച്ചു. കമ്പനികൾ 15 ഏക്കറിൽ കൂടുതൽ സ്ഥലം കൈവശം വെക്കരുതെന്ന നിയമം വിമാനത്താവളം പദ്ധതിക്ക് ബാധകമല്ല. സംസ്ഥാന സ൪ക്കാരിൻെറ ഭൂവിനിയോഗ നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് 15 ഏക്കറിൽ അധികം സ്ഥലം കൈവശം വെക്കാൻ അധികാരമുണ്ട്. ആറന്മുള വിമാനത്താവളത്തിന് സ൪ക്കാ൪ അനുമതി 1262/2010 പ്രകാരം ലഭിക്കുമ്പോൾ കമ്പനിയോട് വിമാനത്താവളത്തിനാവശ്യമായ ഭൂമി വാങ്ങാൻ നി൪ദേശിച്ചിട്ടുണ്ട്. നിലവിലെ നിയമവ്യവസ്ഥകൾക്ക് വിധേയമായി മാത്രം സ്വന്തം നിലയിൽ ഭൂമി കണ്ടെത്താനുള്ള വ്യവസ്ഥയാണ് സ൪ക്കാ൪ ഉത്തരവിലുള്ളത്. ഇതനുസരിച്ചാണ് കമ്പനി പ്രവ൪ത്തിച്ചതെന്ന് എക്സിക്യൂട്ടീവ് ഡയറക്ട൪ ഡോ. പി.ടി. നന്ദകുമാ൪ പ്രസ്താവനയിൽ പറഞ്ഞു.
ഏകദേശം 350 ഏക്ക൪ ഭൂമി സ്വന്തം പേരിൽ കമ്പനി പോക്കുവരവ് ചെയ്തിട്ടുണ്ട്. നിയമ പിന്തുണയുള്ളതുകൊണ്ടാണ് ഇത് സാധ്യമായതെന്നും എക്സിക്യൂട്ടീവ് ഡയറക്ട൪ ചൂണ്ടിക്കാട്ടി.
മറ്റു മേഖലകളിൽനിന്ന് വ്യത്യസ്തമായി ആദ്യം സ്ഥലം വാങ്ങിയശേഷമല്ല വിമാനത്താവള പദ്ധതിക്ക് കേന്ദ്രതല അനുമതി നേടുന്നത്. ഒരു വിമാനത്താവളം സ്ഥാപിക്കാൻ ആദ്യം അതിൻെറ പദ്ധതി പ്രദേശം അനുയോജ്യമാണെന്ന് എയ൪പോ൪ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സിവിൽ ഏവിയേഷൻ തുടങ്ങിയ ഏജൻസികളുടെ സമ്മതം വാങ്ങിയശേഷമേ സ്ഥലം വാങ്ങാനാകൂ. ഇതുവരെ കമ്പനി വാങ്ങിയ സ്ഥലമെല്ലാം അത് വിറ്റവരുടെ പൂ൪ണസമ്മതത്തോടെയാണ് സ്വീകരിച്ചത്. നി൪ബന്ധിത കുടിയൊഴിപ്പിക്കലുകൾ ഇല്ലാതെതന്നെ പദ്ധതി മുന്നോട്ടു കൊണ്ടുപോകും. വിമാനത്താവള പദ്ധതി നടപ്പാക്കുന്നത് എല്ലാ നിയമങ്ങളും അനുസരിച്ചാണ്. സംസ്ഥാന സ൪ക്കാ൪ പദ്ധതിക്ക് എൻ.ഒ.സി നൽകുമ്പോൾ നി൪ദേശിച്ചതുപോലെ എല്ലാ നിയമങ്ങളും അനുസരിക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ട൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.