കോട്ടയം: ഓട്ടോഡ്രൈവറെ അടിച്ചുവീഴ്ത്തി മൊബൈൽഫോണും പണവും കവ൪ന്നയാൾ പൊലീസ് പിടിയിൽ. അമയന്നൂ൪ മഹാത്മാഗാന്ധി കോളനിയിൽ രാജേഷാണ് (പടയപ്പ രാജേഷ്-36) അറസ്റ്റിലായത്. മണ൪കാട് ഐരേറ്റുനട മറവന്തയിൽ മോനായിയുടെ മകൻ ചിക്കുവിനെ (24) ആക്രമിച്ചാണ് മൊബൈൽഫോണും ആയിരം രൂപയോളവും കവ൪ന്നത്. വ്യാഴാഴ്ച ഉച്ചക്ക് കോട്ടയം ഗാന്ധിസ്ക്വയറിലായിരുന്നു സംഭവം.
മണ൪കാട് നിന്ന് ഓട്ടം വന്നതായിരുന്നു ചിക്കു. യാത്രക്കാരെ ഇറക്കിയ ശേഷം ഗാന്ധിസ്ക്വയറിൽ കിടക്കുമ്പോൾ അതുവഴിയെത്തിയ രാജേഷ്, ചിക്കുവിന്റെപോക്കറ്റിൽനിന്ന് പണവും വിലകൂടിയ മൊബൈൽഫോണും തട്ടിയെടുക്കുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ചപ്പോൾ അടിച്ചുവീഴ്ത്തി രക്ഷപ്പെട്ടു. പിന്നീട് നഗരത്തിൽ പട്രോളിങ് നടത്തിയ വെസ്റ്റ് പൊലീസ് സംശയാസ്പദ സാഹചര്യത്തിൽ അനശ്വര തിയറ്ററിന് സമീപത്ത് നിന്ന് രാജേഷിനെ കണ്ടെത്തി. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മൊബൈൽഫോണും പണവും കണ്ടെത്തിയത്.
കോട്ടയം വെസ്റ്റ് സി.ഐ എ.ജെ.തോമസ്, എസ്.ഐ ബിൻസ് ജോസഫ്, സിവിൽ പൊലീസ് ഓഫിസ൪മാരായ പി.എൻ.മനോജ്, ഐ.സജികുമാ൪, ബി. സി.വ൪ഗീസ്, പി കെ. സുനിൽ കുമാ൪ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.