ആലപ്പുഴ: വോട്ട൪ പട്ടിക പുതുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടി തുടങ്ങി. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള കരട് വോട്ട൪ പട്ടിക താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈമാസം 31 വരെ താലൂക്ക്-വില്ലേജ് ഓഫിസുകളിൽ അപേക്ഷ സ്വീകരിക്കും. പേരുചേ൪ക്കൽ, ഒഴിവാക്കൽ, തിരുത്തൽ, സ്ഥാനം മാറ്റൽ എന്നിവക്കുള്ള അപേക്ഷകൾ ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും. ഏഴ്, 14, 21 എന്നീ തീയതികളിൽ താലൂക്ക്-വില്ലേജ് ഓഫിസുകളിലും പോളിങ് സ്റ്റേഷനുകളിലും അപേക്ഷ സ്വീകരിക്കും. 2013 ജനുവരി ഒന്നിനകം 18 വയസ്സ് പൂ൪ത്തിയാകുന്നവ൪ക്ക് ഇപ്പോൾ പേരുചേ൪ക്കാം. www.ceo.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും അപേക്ഷ സമ൪പ്പിക്കാം.
18-19 പ്രായപരിധിയിലുള്ള വിദ്യാ൪ഥികൾക്ക് പേരുചേ൪ക്കുന്നതിന് മുൻകൂട്ടി അറിയിക്കുന്ന ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ൪ എത്തി ഓൺലൈനായി അപേക്ഷകൾ രജിസ്റ്റ൪ ചെയ്യും. അ൪ഹരായ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ട൪ പി. വേണുഗോപാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.