ഹോങ്കോങ് ബോട്ടപകടം: മരണം 39 ആയി

ഹോങ്കോങ്: ഹോങ്കോങ്ങിൽ കഴിഞ്ഞദിവസമുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. അവധി ദിവസം ആഘോഷിക്കാനായി കരിമരുന്നുപ്രയോഗം കാണാൻ പോയ ഉല്ലാസയാത്രക്കാരാണ് ചൊവ്വാഴ്ച ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ഹോങ്കോങ്ങിന്റെ തെക്കുപടിഞ്ഞാറൻ തീരത്തെ ലാമ ദ്വീപിനടുത്താണ് ഹോങ്കോങ്ങ് ഇലക്ട്രിക് കമ്പനിയുടെ ബോട്ട് കടത്തുബോട്ടുമായി കൂട്ടിയിടിച്ചത്. കൂട്ടിയിടിയെ തുട൪ന്ന് ബോട്ട് മുങ്ങുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നൂറിലേറെ പേ൪ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

അപകടവുമായി ബന്ധപ്പെട്ട് രണ്ട് ബോട്ടുകളിലെയും ക്യാപ്റ്റൻമാ൪ ഉൾപ്പെടെ ആറു ജീവനക്കാ൪ അറസ്റ്റിലായിട്ടുണ്ട്. ഒരു ദശാബ്ദക്കാലയളവിൽ ഹോങ്കോങ്ങിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. അപകടം വിനോദസഞ്ചാര മേഖലയെ ഞെട്ടിച്ചിട്ടുണ്ട്. ജലഗതാഗതത്തെ പ്രധാനമായി ഉപയോഗിക്കുന്ന ഹോങ്‌കോങിൽ ആദ്യമായാണ് ഇത്രയും പേ൪ ബോട്ടപകടത്തിൽ മരിക്കുന്നത്. നൂതന സൗകര്യങ്ങളും മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയുമുള്ള ഹോങ്കോങ്ങിൽ ഇത്തരം അപകടങ്ങൾ അപൂ൪വമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.