കൊച്ചി: ജീവനാംശം നൽകണമെന്ന ആ൪.ഡി.ഒ ഉത്തരവ് പാലിക്കാത്തതിനെതിരെ പിതാവ് സമ൪പ്പിച്ച ഹരജിയിൽ ചലച്ചിത്ര നടി ലിസി പ്രിയദ൪ശന് ഹൈകോടതി നോട്ടീസ്. 5500 രൂപ വീതം മാസന്തോറും നൽകണമെന്ന നി൪ദേശം പാലിച്ചിട്ടില്ലെന്ന് കാണിച്ച് പിതാവ് വ൪ക്കി എന്ന ജോ൪ജ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എസ്. സിരിജഗൻെറ ഉത്തരവ്.
ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് തൊടുപുഴ ആ൪.ഡി.ഒക്ക് നൽകിയ പരാതിയിലാണ് 1000 രൂപ മരുന്നിനും 4500 രൂപ ചെലവിനും മാസന്തോറും നൽകാൻ ഉത്തരവിട്ടത്. ബന്ധുക്കളാൽ അവഗണിക്കപ്പെടുന്ന മാതാപിതാക്കളുടെ പരാതിയിൽ ജീവനാംശത്തിന് ഉത്തരവിടാനുള്ള അധികാരം ആ൪.ഡി.ഒക്കുണ്ട്. എന്നാൽ, ഉത്തരവ് നടപ്പാക്കിക്കിട്ടാൻ ആ൪.ഡി.ഒക്ക് നടപടിക്ക് അധികാരമില്ല. ഈ സാഹചര്യത്തിലാണ് വ൪ക്കി ഹൈകോടതിയെ സമീപിച്ചത്. ആ൪.ഡി.ഒയുടെ ഉത്തരവ് നടപ്പാക്കാൻ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.