കൊച്ചി: കിറ്റെക്സ് കമ്പനി കേരളത്തിൽതന്നെ നിലനി൪ത്താൻ ശ്രമിക്കുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. കിറ്റെക്സ് പ്രശ്നത്തിൽ കമ്പനി അധികൃതരും തൊഴിലാളികളും ജനപ്രതിനിധികളുമായി നടത്തിയ ച൪ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.ഈ വിഷയത്തിൽ കലക്ടറുടെ റിപ്പോ൪ട്ട് ലഭിച്ചശേഷം രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും ച൪ച്ച നടത്തും. പരിസര മലിനീകരണമുണ്ടാക്കുന്നതിനാൽ കിറ്റെക്സ് ഗാ൪മെന്‍്റ്സിന് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകാൻ തീരുമാനിച്ചിരുന്നു. തുട൪ന്ന്, സ്റ്റോപ് മെമ്മോ ലഭിച്ചാൽ കമ്പനി അടക്കേണ്ടി വരുമെന്ന് എം.ഡി സാബു ജേക്കബ് പറഞ്ഞു.എണ്ണായിരത്തോളം തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.