കൊട്ടിയം: ഇത്തിക്കരയാറ്റിൻെറ തീരപ്രദേശങ്ങളിലും പരവൂ൪ കായലിലും നടന്നുവരുന്ന മണലൂറ്റ് തടയുന്നതിനായി പൊലീസ് റെയ്ഡ് ഊ൪ജിതമാക്കി. ഇതിൻെറ ഭാഗമായി മയ്യനാട് പുല്ലിച്ചിറ കക്കാക്കടവിൽ കൊട്ടിയം പൊലീസ് നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വില വരുന്ന ഏഴ് കൂറ്റൻ മോട്ടോറുകൾ പിടികൂടി. റെയ്ഡ് നടത്തുന്ന വിവരം ചോരാതിരുന്നതിനാലാണ് പൊലീസിന് മോട്ടോറുകൾ പിടികൂടാനായത്. കൊട്ടിയം എസ്.ഐ ബാലൻെറ നേതൃത്വത്തിൽ ബോട്ടിലായിരുന്നു കായലിൽ പരിശോധന നടത്തിയത്. പൊലീസിനെക്കണ്ട് മണലൂറ്റുകാ൪ മോട്ടോറുകൾ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അഡീഷനൽ എസ്.ഐ മാരായ ദിലീപ്, മുരളീകൃഷ്ണൻ എന്നിവരും റെയ്ഡിന് നേതൃത്വംനൽകി. കൊട്ടിയം പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.