കൂടങ്കുളം സമരം വരുംതലമുറകള്‍ക്ക് വേണ്ടി -കുരീപ്പുഴ ശ്രീകുമാര്‍

കൊല്ലം: കൂടങ്കുളത്ത് നടക്കുന്നത് വരുംതലമുറകൾക്ക് വേണ്ടിയുള്ള സമരമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാ൪.
ഭാവിതലമുറകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻവേണ്ടി സമരംചെയ്യുന്ന കൂടങ്കുളത്തെ  ജനങ്ങളോടൊപ്പം നിൽക്കാനുള്ള ബാധ്യത കേരളത്തിലെ ജനങ്ങൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച കൂടങ്കുളം ഐക്യദാ൪ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ഡോ. ബി.എ. രാജാകൃഷ്ണൻ, ഫാ. എബ്രഹാം ജോസഫ്, ഡോ. എൻ. ജയദേവൻ, കെ. ഭാസ്കരൻ, പി.പി. പ്രശാന്ത്, എ.എ. കബീ൪ എന്നിവ൪ സംസാരിച്ചു. ടി.കെ. വിനോദൻ അധ്യക്ഷത വഹിച്ചു. എസ്. ബാബുജി സ്വാഗതം പറഞ്ഞു.
സമ്മേളനത്തിൻെറ ഭാഗമായി സംഘടിപ്പിച്ച കലാകാരന്മാരുടെ പ്രതിഷേധ ശിൽപരചനയിൽ ഷെൻലെ, ഗുരുപ്രസാദ്, അജി, രാജേഷ്, ജോയ്സ്, ഷൈൻ എന്നിവ൪ പങ്കെടുത്തു. കൂടങ്കുളം ആണവനിലയത്തിൻെറ പ്രതീകമായി ശിൽപികൾ മണലിൽ നി൪മിച്ച ശവമഞ്ചങ്ങളിൽ ജനങ്ങൾ പുഷ്പചക്രസമ൪പ്പണവും പുഷ്പാ൪ച്ചനയും നടത്തി. സമ്മേളനത്തിന് മുന്നോടിയായി പ്രസ്ക്ളബ് മൈതാനത്ത് നിന്നാരംഭിച്ച പ്രകടനത്തിന് പി. ദിനേശൻ, അഡ്വ. വി.കെ. സന്തോഷ്കുമാ൪, വി.എസ്. ബിന്ദുരാജ്, കെ.സി. ശ്രീകുമാ൪, ഷാജിമോൻ, സുനിൽ ചെറുപൊയ്ക, കുടവട്ടൂ൪ വിശ്വൻ എന്നിവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.