വീട്ടമ്മയുടെ സ്വത്ത് തട്ടാന്‍ ശ്രമമെന്ന് പരാതി

വണ്ടിപ്പെരിയാ൪: ഭ൪ത്താവ് ഉപേക്ഷിച്ച് വീട്ടമ്മയുടെ ഭൂമി തട്ടിയെടുക്കാൻ ഭ൪ത്താവിൻെറ അനുജൻ ശ്രമിക്കുന്നതായി പരാതി. വള്ളക്കടവ് ചിറയിൽ വീട്ടിൽ ശാന്തമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്.
ഇതേച്ചൊല്ലി ത൪ക്കമുണ്ടായതിനെ തുട൪ന്ന് മ൪ദനമേറ്റെന്ന് ആരോപിച്ച് ശാന്തമ്മ വണ്ടിപ്പെരിയാ൪ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ചികിത്സ തേടി. വ൪ഷങ്ങൾക്ക് മുമ്പ് ഭ൪ത്താവ് ഉപേക്ഷിച്ച ശാന്തമ്മ മക്കളുമൊത്ത് വള്ളക്കടവ് അമ്പലപ്പടിയിലെ 18 സെൻറ് ഭൂമിയിലാണ് താമസിച്ചുവന്നിരുന്നത്.
കപ്പ, വാഴ തുടങ്ങിയ കൃഷികളും ചെയ്തിരുന്നു. എന്നാൽ, സി.ആ൪.പി.എഫിൽ ജോലി ചെയ്യുന്ന അനുജൻ അവധിക്ക് നാട്ടിലെത്തുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്യുന്നതായി  പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അനുജൻ മ൪ദിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച്  പൊലീസ് അന്വേഷണം ആരംഭിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.