കേന്ദ്ര നിര്‍ദ്ദേശം നടപ്പിലാക്കിയില്ലെങ്കില്‍ എസ്.ബി.ഐ ശാഖകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് ആന്‍േറാ ആന്‍റണി

പത്തനംതിട്ട: വിദ്യാഭ്യാസ വായ്പ സംബന്ധിച്ച കേന്ദ്ര നി൪ദ്ദേശം നടപ്പാക്കാൻ തിരുവല്ല മാ൪ക്കറ്റ് എസ്.ബി.ഐ ശാഖ അധികൃത൪ തയാറായില്ലെങ്കിൽ 24 മണിക്കൂറിനകം പത്തനംതിട്ടയിലെ എല്ലാ എസ്.ബി.ഐ ശാഖകളും അടപ്പിക്കുമെന്ന് ആൻേറാ ആൻറണി എം.പി പറഞ്ഞു.

വിദ്യാഭ്യാസ വായ്പ നിഷേധവുമായി ബന്ധപ്പെട്ട് തിരുവല്ല എസ്.ബി.ഐ പരിസരത്ത് കഴിഞ്ഞ രണ്ടു ദിവസമായി സംഘ൪ഷം നിലനിൽക്കുകയാണ്. ഇന്ന് ബാങ്ക് തുറന്നിട്ടില്ല.


ഇതേ തുട൪ന്ന് ബാങ്ക് അധികൃത൪ ആൻേറാ ആൻറണിയുമായി ച൪ച്ച നടത്താൻ തയാറായെങ്കിലും എം.പി വിസമ്മതിച്ചു. കേന്ദ്രനയം നടപ്പാക്കിയാൽ മതിയെന്നും ച൪ച്ചക്ക് പ്രസക്തിയില്ലെന്നും എം.പി ബാങ്ക് അധികൃതരോട് പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.