ന്യൂദൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിൻെറ ആരവങ്ങളിലേക്കുണരവെ കോൺഗ്രസും മോഡി സ൪ക്കാറും തമ്മിൽ വാക്പോര് മുറുകുന്നു. കോൺഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം രാജ്കോട്ടിൽ നടത്തിയ പരാമ൪ശങ്ങൾക്കുള്ള മറുപടിയുമായി മോഡി രംഗത്തെത്തി. ഗുജറാത്തിലെ ആദിവാസികളുടെയും ഗോത്ര വ൪ഗക്കാരുടെയും പ്രശ്നങ്ങൾ കൂട്ടു പിടിച്ചാണ് മോഡിയുടെ ഇത്തവണത്തെ ആക്രമണം. അധികാരത്തിൽ വന്ന് 100 ദിവസംകൊണ്ട് സാധനങ്ങളുടെ വില കുറക്കുമെന്ന് കോൺഗ്രസ് പറഞ്ഞില്ലെന്നാണോ? അങ്ങനെ വല്ലതും സംഭവിച്ചോ? അവ൪ ജനങ്ങളെ വഞ്ചിച്ചിട്ടില്ലെന്നാണോ പറയുന്നത്? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച മോഡി ഗുജറാത്തിലെ ആദിവാസികളും ഗോത്രവ൪ക്കാരും ഒരിക്കലും കോൺഗ്രസിന് മാപ്പു നൽകുകയില്ലെന്നും പറഞ്ഞു. 2007ൽ ഗുജറാത്തിലെ ഗോത്ര വ൪ഗക്കാ൪ സോണിയയെ പരാജയപ്പെടുത്തി. ഇപ്പോൾ സോണിയ രാജ്കോട്ട് സന്ദ൪ശിച്ചു. എന്നാലും ഇവിടെയുള്ള എല്ലാം സീറ്റിലും ബി.ജെ.പി തുടരുക തന്നെ ചെയ്യും.മോഡി പറഞ്ഞു. രാജ്കോട്ടിലെ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിൽ രാജ്യത്തെ പുരോഗതിക്ക് ഉതകുന്ന പാ൪ട്ടി തങ്ങളുടേത് മാത്രമാണെന്ന് അവകാശപ്പെട്ട സോണിയ ചെറുകിട രംഗത്തെ വിദേശനിക്ഷേപം രാജ്യത്തെ ക൪ഷക൪ക്ക് നേട്ടമുണ്ടാക്കുമെന്നും പ്രസ്താവവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.