കുറ്റിപ്പുറം: തീവണ്ടിക്കു മുന്നിൽ ചാടിയ കമിതാക്കളിൽ യുവാവ് മരിച്ചു. യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. എടപ്പാൾ പൂക്കരത്തറ കമ്പനിപ്പടി കളത്തിൽ വളപ്പിൽ കോ൪മൻെറ മകൻ ഗിരീഷ് ആണ്(27) ആണ്മരിച്ചത്. കാമുകി കോലളമ്പ് കമ്പനിപ്പടി സീനത്തി(29)നെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സീനത്തിനെ കാണാതായതായി ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അയൽവാസികളായ ഇരുവരും വ്യാഴാഴ്ച രാവിലെ ആറുമണിക്കാണ് കുറ്റിപ്പുറം ഹംസപ്പടിക്ക് സമീപം തീവണ്ടിക്കുമുന്നിൽ ചാടിയത്. സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ കുറ്റിപ്പുറം പൊലീസ് ഗുരുതരമായി പരിക്കേറ്റ സീനത്തിനെ ഉടൻ ആശുപത്രയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. കുറ്റപ്പുറം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.