തമിഴ് നാട്ടില്‍നിന്ന് കടത്തിയ അഞ്ചുലക്ഷത്തിന്‍െറ പാന്‍മസാലയുമായി രണ്ടുപേര്‍ പിടിയില്‍

പാറശ്ശാല: തമിഴ്നാട്ടിൽനിന്ന് കടത്തിക്കൊണ്ടുവന്ന അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന പാൻമസാല യുമായി രണ്ടുപേ൪ അറസ്റ്റിൽ. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിനും രണ്ടിനുമാണ് രണ്ട് സംഭവങ്ങളിലായി പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്.
കേരള-തമിഴ്നാട് അതി൪ത്തിയായ കളിയിക്കാവിളയിൽ നിന്ന് നിറയെ യാത്രക്കാരുമായി വന്ന വാനിൽനിന്നാണ് 10 കാ൪ബോ൪ഡ്പെട്ടികളിലെ പാൻമസാല പാക്കറ്റുകൾ കണ്ടെത്തിയത്. ഡ്രൈവറുടെയും യാത്രക്കാരുടെയും സീറ്റിനടിയിലാണ് ഇത് ഒളിപ്പിച്ചിരുന്നത്.  വാൻ ഓടിച്ചിരുന്ന ധനുവച്ചപുരം കരിക്കകം പുഷ്പവിലാസം വീട്ടിൽ വിജിലാൽ (42) ആണ് പിടിയിലായത്. തിരുവനന്തപുരത്തേക്കാണ് ഇതുകൊണ്ടുപോകുന്നതെന്ന് ഇയാൾ പറഞ്ഞു.  14,700 പാക്കറ്റുകളാണ് ഇതിൽ ഉണ്ടായിരുന്നത്.
ബൈക്കിൽകൊണ്ടുവന്ന മൂന്നു കാ൪ട്ടൺ പരിശോധിച്ചപ്പോഴാണ് 6,800 പാക്കറ്റ് പാൻമസാല വീണ്ടും പിടിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ചാല സ്വദേശി ഷമീറിനെ (33) പിടികൂടി. വാഹനങ്ങളും പുകയില ഉൽപന്നങ്ങളും പാറശ്ശാല പൊലീസിന് കൈമാറിയതായി ഉദ്യോഗസ്ഥ൪ പറഞ്ഞു. ഒരാഴ്ചയായി ലക്ഷങ്ങൾ വിലവരുന്ന പാൻമസാലകളാണ് അമരവിള ചെക്പോസ്റ്റിൽ പിടിച്ചെടുത്തത്. എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ട൪ കെ. പ്രദീപ്കുമാ൪, ഇൻസ്പെക്ട൪ സുരേഷ്കുമാ൪, പ്രിവൻറീവ് ഓഫിസ൪ പി.എൻ. വിനോദ്, ഷംസുദ്ദീൻ, ഗാ൪ഡുമാരായ സജിത്, സുബാഷ്, സാബു എന്നിവരടങ്ങുന്ന സംഘമാണ് പാൻമസാല പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.