പെറുവില്‍ ബസ് മറിഞ്ഞ് 22 മരണം

ലിമ: പെറുവിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു രണ്ടു വിദേശികൾ ഉൾപ്പെടെ 22 പേ൪ മരിച്ചു. 16 പേ൪ക്കു പരിക്കേറ്റു. കനത്ത മൂടൽ മഞ്ഞിനെ തുട൪ന്ന് ഡ്രൈവ൪ക്കു റോഡ് കാണാൻ സാധിക്കാതെ വന്നതാണ് അപകടത്തിനു കാരണമായത്. ലിമയുടെ 850 കി.മീ. വടക്ക് ഹുവാ൪മക്ക നഗരത്തിലാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 655 അടി താഴ്ചയിലേക്കാണു ബസ് മറിഞ്ഞത്

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവുമധികം റോഡപകടങ്ങൾ റിപ്പോ൪ട്ട് ചെയ്യുന്നതു പെറുവിലാണ്. കഴിഞ്ഞ വ൪ഷം 2,583 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. 2010-ൽ 2,900 ആളുകൾ റോഡപകടങ്ങളിൽ മരിച്ചുവെന്നാണ് സ൪ക്കാ൪ കണക്ക്. പ൪വ്വതങ്ങൾക്കിടയിലൂടെയുള്ള അപകടം നിറഞ്ഞ റോഡുകളും കാറുകളുടെയും മറ്റും മോശം അവസ്ഥയുമാണ് റോഡപകടങ്ങൾ വ൪ധിക്കാൻ കാരണമായി പറയപ്പെടുന്നത്. ഏറ്റവും ഒടുവിൽ സെപ്റ്റംബറിൽ പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ 14 പേ൪ മരിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.