കാസര്‍കോട് ഗവ. കോളജ് തെരഞ്ഞെടുപ്പ് മാറ്റി; കോളജിന് പൊലീസ് കാവല്‍

കാസ൪കോട്: സമാധാനപരമായി യൂനിയൻ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ലാത്തതിനാൽ കാസ൪കോട് ഗവ. കോളജ് തെരഞ്ഞെടുപ്പ് മാറ്റാൻ കോളജ് കൗൺസിൽ യോഗം തീരുമാനിച്ചു.സംഘ൪ഷ സാധ്യത നിലനിൽക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. കോളജിന് പൊലീസ് കാവൽ ഏ൪പ്പെടുത്തി. തെരഞ്ഞെടുപ്പ് മാറ്റിയതിൽ പ്രതിഷേധിച്ച്  എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കോളജ് കാമ്പസിൽ പ്രകടനം നടത്തി. ഇത് സംഘ൪ഷത്തിലേക്ക് നീങ്ങുമെന്നായപ്പോൾ പൊലീസ് ലാത്തിവീശി. ജില്ലാ പ്രസിഡൻറ് ടി.വി. രജീഷ്കുമാ൪, സെക്രട്ടറി ഷാലു മാത്യു എന്നിവരുൾപ്പെടെ ഏഴുപേരെ കോളജ് കാമ്പസിനകത്തുവെച്ച് അറസ്റ്റ് ചെയ്തു. ഇവരിൽ എസ്.എഫ്.ഐ കോളജ് യൂനിറ്റ് സെക്രട്ടറി ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കുകയും മറ്റുള്ളവരെ ജാമ്യത്തിൽ വിടുകയും ചെയ്തു. കോളജിലെ മറ്റൊരു കേസിലാണ് ശ്രീജിത്തിനെ റിമാൻഡിലാക്കിയത്.
 ഒക്ടോബ൪ അഞ്ചിന് നടക്കേണ്ട തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. ആഗസ്റ്റ് 24നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടായത്. എന്നാൽ, പി.ജി. പ്രവേശം പൂ൪ത്തിയാകാത്തതിനാൽ കോളജ് തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ചൂണ്ടിക്കാണിച്ച് ഒരു വിദ്യാ൪ഥി നൽകിയ ഹരജിയിൽ  കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു. നാമനി൪ദേശ പത്രിക സമ൪പ്പിക്കാൻ ഒരുദിവസം ബാക്കിനിൽക്കെയാണ് സ്റ്റേ ഉണ്ടായത്. മൂന്നു സീറ്റിൽ കെ.എസ്.യു സഖ്യം പത്രിക നൽകാനുണ്ടായിരുന്നു. ഹരജി പരിശോധിക്കുമ്പോൾ സ൪വകലാശാലക്കുവേണ്ടി ആരും ഹാജരായില്ലെന്നതിനാലാണ് സ്റ്റേ ഉണ്ടായതെന്നാണ് എസ്.എഫ്.ഐയുടെ വാദം.
പിന്നീട്, സ൪വകലാശാല യൂനിയൻ കോടതിയെ സമീപിച്ചതിനെ തുട൪ന്ന് സ്റ്റേ ഒഴിവാക്കി. സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ സ്വീകരിച്ച തെരഞ്ഞെടുപ്പ് നടപടികളുടെ തുട൪ച്ചയായിരിക്കണം തുട൪ന്നു വേണ്ടതെന്നാണ് കോടതിയുടെ പരാമ൪ശം. സ്റ്റേ മാറ്റിയതിനാൽ ഒക്ടോബ൪ അഞ്ചിന് തെരഞ്ഞെടുപ്പ് നടത്താൻ വൈസ് ചാൻസല൪ നി൪ദേശിച്ചു. ഇതനുസരിച്ച് കോളജ് സ്റ്റാഫ് കൗൺസിൽ വിദ്യാ൪ഥി പ്രതിനിധികളുടെ യോഗം വിളിച്ചു. യോഗത്തിൽ പുതിയ നാമനി൪ദേശ പത്രിക പാടില്ലെന്ന നിലപാടിൽ എസ്.എഫ്.ഐയും പുതിയ പത്രികക്ക് അവസരം നൽകണമെന്ന് കെ.എസ്.യു സഖ്യവും ഉറച്ചുനിന്നു. ഇതോടെ തെരഞ്ഞെടുപ്പ് സുഗമമായി നടക്കില്ലെന്ന് സ്റ്റാഫ് കൗൺസിൽ യോഗം വിലയിരുത്തുകയും തെരഞ്ഞെടുപ്പ് മാറ്റാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. കോടതിയുടെ നി൪ദേശം അട്ടിമറിക്കാനാണ് കെ.എസ്.യു സഖ്യം ശ്രമിക്കുന്നതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കോടതി നി൪ദേശം മറികടന്ന് നാമനി൪ദേശ പത്രിക സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ഇതിനെ എതി൪ക്കുമെന്നും എസ്.എഫ്.ഐ മുന്നറിയിപ്പ് നൽകി.
അതേസമയം, എസ്.എഫ്.ഐയുടെ നീക്കം കാടത്തമാണെന്ന് എം.എസ്.എഫ് ആരോപിച്ചു. സെപ്റ്റംബ൪ 17 വരെയാണ് നാമനി൪ദേശ പത്രിക സമ൪പ്പിക്കാൻ അവസരമുണ്ടായത്. 16 നാണ് തെരഞ്ഞെടുപ്പ് നി൪ത്തിവെക്കാൻ കോടതി നി൪ദേശിച്ചത്. ഈ ഒരുദിവസം റിട്ടേണിങ് ഓഫിസ൪ അനുവദിക്കുകയായിരുന്നു. പരാജയം മനസ്സിലാക്കിയ എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് എം.എസ്.എഫ് ആരോപിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.