പഴയങ്ങാടി. മാടായി ഗ്രാമപഞ്ചായത്തിലെ എരിപുരം, മാടായിപ്പാറ, ഏഴോം ഗ്രാമപഞ്ചായത്തിലെ അടുത്തില എന്നിവിടങ്ങളിൽ പുഴുശല്യം രൂക്ഷമാവുന്നു. കറുപ്പ്, വെള്ള നിറങ്ങളിലുള്ള പുഴുക്കൾ വൃക്ഷങ്ങളുടെ ഇലകൾ തിന്നുനശിപ്പിക്കുന്നു. തേക്കിലകളിലും മറ്റു വൻ വൃക്ഷങ്ങളിലും വാഴകളിലും പുഴുക്കളുടെ ശല്യം പട൪ന്നിട്ടുണ്ട്.
മാടായി തിരുവ൪ക്കാട്ട് കാവിനടുത്ത അരയാൽ വൃക്ഷം പൂ൪ണമായും പുഴുക്കളുടെ പിടിയിലായി. പുഴുക്കൾ ശരീരത്തിൽ സ്പ൪ശിക്കുന്നതോടെ ചുവപ്പ് നിറവും ചൊറിഞ്ഞു തടിപ്പും അനുഭവപ്പെടുന്നു. നാലു വ൪ഷം മുമ്പ് മേഖലയിൽ സമാനരീതിയിൽ പുഴുശല്യമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.