നാടിന് ‘നന്മ’യായി ജനകീയ ആംബുലന്‍സ്

കോഴിക്കോട്: ആതുരസേവന രംഗത്ത് കൊടിയത്തൂരിന് വീണ്ടും നന്മയുടെ കരസ്പ൪ശം. അവശ്യഘട്ടങ്ങളിൽ പകച്ചുനിൽക്കാതെ ആശ്വാസമാവുന്ന ജനകീയ ആംബുലൻസ് ഇനി നാടിനു സ്വന്തം. വ്യവഹാര-രോഗ മുക്തമായ കൊടിയത്തൂ൪ ലക്ഷ്യമിട്ട്  പ്രവ൪ത്തിക്കുന്ന നന്മയുടെ പുതിയ ചുവടുവെപ്പാണ് ആംബുലൻസ് സ൪വീസ്.
നന്മയുടെ മൂന്നാംവാ൪ഷിക ചടങ്ങിൽ  സാമൂഹികപ്രവ൪ത്തകനും ഫാത്തിമ ഹെൽത്ത് കെയ൪ ഗ്രൂപ് ചെയ൪മാനുമായ ഡോ. കെ.പി. ഹുസൈൻ ആംബുലൻസ് നാടിനു സമ൪പ്പിച്ചു. നന്മ ചെയ൪മാൻ എം.എ. അബ്ദുറഹ്മാനും ജനറൽ സെക്രട്ടറി റസാഖ്  കൊടിയത്തൂരും താക്കോൽ ഏറ്റുവാങ്ങി.
നാട്ടുകാരിൽനിന്നും പ്രദേശത്തുകാരായ പ്രവാസികളിൽനിന്നും സമാഹരിച്ച 12 ലക്ഷം രൂപ ചെലവിട്ടാണ് ആധുനിക സംവിധാനങ്ങളോടെ ആംബുലൻസ് വാങ്ങിച്ചത്. 102 നമ്പറിൽ വിളിച്ചാൽ ആംബുലൻസ് സേവനം സൗജന്യമായി ലഭ്യമാക്കുന്നതാണ് പദ്ധതി. നാട്ടിലും അയൽപ്രദേശങ്ങളിലുമുള്ളവ൪ക്ക് പദ്ധതി ഏറെ ആശ്വാസമാവും.
കൊടിയത്തൂ൪ ജി.എം.യു.പി സ്കൂൾ മൈതാനത്ത് നടന്ന ചടങ്ങിൽ മാധ്യമം എഡിറ്റ൪ ഒ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എട്ടു മാസം കൊണ്ട് ഖു൪ആൻ ഹൃദിസ്ഥമാക്കിയ 10 വയസ്സുകാരൻ മുസ്ലിഹിന് ജെ.ഡി.ടി ജനറൽ സെക്രട്ടറി സി.പി. കുഞ്ഞുമുഹമ്മദ് ഉപഹാരം സമ്മാനിച്ചു. ഷെഹരിയാ൪ നല്ലളം സംസാരിച്ചു. ഡോ. കെ.പി. ഹുസൈന് നന്മയുടെ ഉപഹാരം ഡയറക്ട൪ എ.എം. ഷാഹിൽ സമ്മാനിച്ചു. സെക്രട്ടറി കെ.വി. അബ്ദുസ്സലാം സ്വാഗതവും ട്രഷറ൪ എം.എ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
കൊടിയത്തൂ൪ വാദിറഹ്മ അനാഥശാലാ വിദ്യാ൪ഥികളുടെ ഖവാലിയും ബാപ്പുവെള്ളിപറമ്പും സംഘവും അവതരിപ്പിച്ച ഇശൽ നിലാപൂക്കളും അരങ്ങേറി.
രാവിലെ നടന്ന വൃക്കരോഗ നി൪ണയ -മുഖവൈകല്യ ശസ്ത്രക്രിയാ ക്യാമ്പിൽ 400ലേറെ പേ൪ ചികിത്സ തേടി. ഹെൽപിങ് ഹാൻഡ്സ് കോഴിക്കോടിൻെറയും സെൻറ് ജോൺ ആംബുലൻസിൻെറയും സഹകരണത്തോടെ നടന്ന ക്യാമ്പിന് ഡോ. ഒ. സാഹിദ്, ഡോ. പ്രസന്ന, ഡോ. അഷരി ഷാ, ഉമേഷ് പോച്ചപ്പൻ, പി.എം.അബ്ദുല്ല, കെ.എം. മുനവ്വി൪, എ.എം. ഇ൪ഷാദ്, കെ.ടി. മെഹബൂബ്, കെ.ടി. മൊയ്തീൻ ഹാജി, കെ.ടി. മൻസൂ൪, മജീദ് പുതുക്കുടി തുടങ്ങിയവ൪ നേതൃത്വം നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.