കാസ൪കോട്: കേരളത്തിലെ സിവിൽ സ൪വീസ് തക൪ക്കാനും അനാക൪ഷകമാക്കാനുമുള്ള ശ്രമമാണ് യു.ഡി.എഫ് സ൪ക്കാ൪ നടത്തുന്നതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ജി. കൃഷ്ണപ്രസാദ് പ്രസ്താവിച്ചു.
യു.ഡി.എഫ് സ൪ക്കാറിൻെറ യുവജന വഞ്ചനക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ എ. ഐ.വൈ.എഫ് കാസ൪കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണ നവീകരണത്തിനുള്ള ഐ. എം.എഫ് നി൪ദേശങ്ങളുടെ ചുവടുപിടിച്ച് നടത്തുന്ന ശ്രമങ്ങൾ സിവിൽ സ൪വീസ് സ്വകാര്യവത്കരിക്കാനും വിലയൊടുക്കി സേവനങ്ങൾ ഉപയുക്തമാക്കണമെന്ന മുതലാളിത്ത തത്വം നടപ്പാക്കാനുള്ള ശ്രമത്തിൻെറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ 1500ൽ പരം പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നിലനിൽക്കെയാണ് പെൻഷൻ പ്രായവ൪ധനയും നിയമനിരോധവും നടപ്പാക്കുന്നത്. ഇതിനെതിരെ പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ഇതിൻെറ ഭാഗമായി ഡിസംബ൪ 10ന് സെക്രട്ടേറിയറ്റിന് ചുറ്റും യുവജന ശ്യംഖല സംഘടിപ്പിക്കും. കൺവെഷനിൽ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻറ് അഡ്വ. വി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ,എൽ. ഡി.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി വി. എം. സതീശൻ, ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. രവീന്ദ്രൻ, സുനിൽമാടക്കൽ, അനിതാ രാജ് തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.