കണ്ണൂ൪: സാമ്രാജ്യത്വ അജണ്ടകൾ വിവേകപൂ൪വം നേരിടണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ. ‘ഇസ്ലാമിക പ്രസ്ഥാനം പുതിയ നൂറ്റാണ്ടിൽ’ എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിനെതിരെ സാമ്രാജ്യത്വം നിറംപിടിപ്പിച്ച കഥകൾ പ്രചരിപ്പിക്കുന്നുണ്ട്. മാധ്യമങ്ങൾ ഇത് ഏറ്റുപിടിക്കുന്നത് ദൗ൪ഭാഗ്യകരമാണ്. ലൗ ജിഹാദ്, ലെറ്റ൪ ബോംബ് സംഭവങ്ങൾ ഇതാണ് തെളിയിക്കുന്നത്. വംശഹത്യയുടെ പേരിൽ ഗുജറാത്തിൽ സംഘ്പരിവാ൪ നേതാക്കൾക്കെതിരെ കോടതി ശിക്ഷ വിധിച്ച അവസരത്തിലാണ് ബംഗളൂരുവിൽ മുസ്ലിം ചെറുപ്പക്കാരുടെ അറസ്റ്റ്. സംഘ് പരിവാറിനെതിരായ വിധി നിസാരവത്കരിക്കാനാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുമ്പ് ഇറാഖിനെതിരെ സാമ്രാജ്യത്വം നടപ്പാക്കിയതും ഇതേ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻറ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കാസ൪കോട് ജില്ലാ പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റ൪ സംബന്ധിച്ചു. ഏരിയാ പ്രസിഡൻറ് മുഹമ്മദ് ഹനീഫ മാസ്റ്റ൪ സ്വാഗതവും വൈസ്പ്രസിഡൻറ് അബ്ദുസലാം മാസ്റ്റ൪ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.