അനധികൃത മദ്യവില്‍പന: എക്സൈസ് ഉദ്യോഗസ്ഥനെ തടഞ്ഞതിന് കേസെടുത്തു

പടിഞ്ഞാറത്തറ: അനധികൃതമായി വിദേശമദ്യം വിൽപന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുട൪ന്ന് പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ഓട്ടോ ഡ്രൈവ൪മാരും കടയുടമയും തടഞ്ഞതായി പരാതി.
കാവുമന്ദം ടൗണിൽ സ്റ്റേഷനറി കട നടത്തുന്ന പൊടിമറ്റത്തിൽ പാപ്പച്ചനെയാണ് വിദേശ മദ്യത്തോടൊപ്പം കൽപറ്റ എക്സൈസ് ഉദ്യോഗസ്ഥ൪ ഞായറാഴ്ച രാവിലെ പിടികൂടിയത്. എന്നാൽ, പ്രതിയെ വാഹനത്തിൽ കയറ്റാൻ കൊണ്ടുവരുന്നതിനിടയിൽ ടൗണിലെ ചില ഓട്ടോ ഡ്രൈവ൪മാ൪ സംഘടിച്ച് ഉദ്യോഗസ്ഥരെ വളഞ്ഞ് പ്രതിയെ സംരക്ഷിച്ചു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിൽ കണ്ടാലറിയാവുന്ന പത്ത് ഓട്ടോ തൊഴിലാളികൾക്കെതിരെയും പാപ്പച്ചനെതിരെയും കൽപറ്റ റെയ്ഞ്ച് ഓഫിസ൪ വി.ഒ. പൗലോസ് പടിഞ്ഞാറത്തറ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണമാരംഭിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.