ബംഗ്ളാദേശില്‍ ബുദ്ധ ക്ഷേത്രങ്ങള്‍ക്കു നേരെ ആക്രമണം

ധാക്ക: ദക്ഷിണ ബംഗ്ളാദേശിൽ മ്യാന്മറുമായി അതി൪ത്തി പങ്കിടുന്ന കൂക്സ് ബസാറിൽ ബുദ്ധ ക്ഷേത്രങ്ങൾക്കു നേരെ ആക്രമണം. ഇസ്ലാമിനെ അപകീ൪ത്തികരമായി ചിത്രീകരിക്കുന്ന ഫോട്ടോ, മേഖലയിലെ ഒരു ബുദ്ധസന്യാസി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുട൪ന്നുണ്ടായ പ്രതിഷേധങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. നാല് ക്ഷേത്രങ്ങളും പത്തോളം ബുദ്ധഭവനങ്ങളും തക൪ക്കപ്പെട്ടതായാണ് റിപ്പോ൪ട്ട്. 20 പേ൪ക്കു പരിക്കേറ്റിട്ടുണ്ട്.
വിശുദ്ധ ഖു൪ആൻെറ കത്തിച്ച പ്രതികളുടെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കമായത്. മേഖലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി കൂക്സ് ബസാ൪ പൊലീസ് സുപ്രണ്ട് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.