ടൊറൻേറാ: അമേരിക്കയുടെ കുപ്രസിദ്ധമായ ഗ്വണ്ടാനമോ തടവറയിലെ ഏറ്റവും പ്രായംകുറഞ്ഞ തടവുകാരന് താൽക്കാലിക മോചനം. 10 വ൪ഷം മുമ്പ് 15ാം വയസ്സിൽ തടവിലാക്കപ്പെട്ട ഉമ൪ ഖാദ൪ എന്ന കനേഡിയൻ പൗരനെയാണ് കഴിഞ്ഞ ദിവസം അധികൃത൪ മോചിപ്പിച്ചത്. ഇതോടെ, ഗ്വണ്ടാനമോയിൽ പാ൪പ്പിച്ച അവസാനത്തെ പാശ്ചാത്യനും മോചിതനായി.
അതേസമയം, ഉമറിൻെറ മോചനം താൽക്കാലികം മാത്രമാണ്. അഫ്ഗാനിൽ യു.എസ് സൈനികനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട് ജയിലിലടക്കപ്പെട്ട ഉമറിന് എട്ടുവ൪ഷം കൂടി കാനഡയിലെ ജയിലിൽ കഴിയേണ്ടിവരും.
1986ൽ കാനഡയിലെ ടൊറൻേറായിൽ ജനിച്ച ഉമ൪ ഖാദറിൻെറ കുടുംബം 1996ലാണ് അഫ്ഗാനിസ്താനിലെ ജലാലാബാദിലേക്ക് കുടിയേറിയത്. ഇവിടെ അൽഖാഇദയുമായി ചേ൪ന്ന് പ്രവ൪ത്തിച്ചുവെന്നും യു.എസ് സൈനികനെ വധിച്ചുവെന്നും ആരോപിച്ചാണ് ഉമറിനെ പിടികൂടിയത്. എട്ടു വ൪ഷത്തെ വിചാരണക്കൊടുവിൽ യുദ്ധക്കുറ്റം ചുമത്തി 40 വ൪ഷത്തെ കഠിനതടവിന് അമേരിക്കൻ മിലിട്ടറി ട്രൈബ്യൂണൽ വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.