തൃപ്പൂണിത്തുറ: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാ൪ഡ് ഗതാഗത നിയന്ത്രണത്തിൻെറ ഭാഗമായി ബൈക്കിലെത്തിയ പൊലീസുകാരെ തടഞ്ഞത് വാക്കുത൪ക്കത്തിനും സംഘ൪ഷാവസ്ഥക്കും ഇടയാക്കി. ഇതുമൂലം അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.ശനിയാഴ്ച വൈകുന്നേരം 7.30ന് കരിങ്ങാച്ചിറ ജങ്ഷനിലാണ് സംഭവം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാ൪ഡ് മണിലാൽ ബൈക്കിലെത്തിയ എ.ആ൪ ക്യാമ്പിലെ പൊലീസുകാരെ തടഞ്ഞതാണ് വാക്കുത൪ക്കത്തിന് കാരണം. ത൪ക്കം മൂ൪ച്ഛിച്ചതോടെ നാട്ടുകാരും തടിച്ചുകൂടി.
നാട്ടുകാ൪ ഇടപെട്ടതോടെ പൊലീസുകാ൪ ത൪ക്കം മതിയാക്കി സ്ഥലംവിടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.