ഭൂമി പരിശോധന: സബ്കലക്ടര്‍ക്ക് എതിരെ കര്‍ഷക പ്രതിഷേധം

മൂന്നാ൪: നീലക്കുറിഞ്ഞി ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് വട്ടവട വില്ലേജോഫിസിൽ ഭൂമി പരിശോധനക്കെത്തിയ സബ് കലക്ട൪ക്കെതിരെ ക൪ഷകരുടെ പ്രതിഷേധം. രണ്ട് ദിവസമായി വില്ലേജോഫിസിൽ നടക്കുന്ന പരിശോധന ബഹിഷ്കരിച്ച ക൪ഷക൪ സംയുക്ത സമരസമിതി നേതൃത്വത്തിൽ വില്ലേജോഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.
ദേശീയോദ്യാന പദ്ധതിക്കായി സ൪ക്കാ൪ നീക്കിവെച്ചിരിക്കുന്ന ഭൂമി പരമ്പരാഗതമായി കൃഷി ചെയ്ത് വരുന്നതാണെന്ന് ക൪ഷകരുടെ വാദം. എന്നാൽ, വനഭൂമിയായി വിജ്ഞാപനം ചെയ്യപ്പെട്ട സ്ഥലമാണ് ഉദ്യാനത്തിനെടുക്കുന്നതെന്നും ഇതിനുള്ളിൽ പട്ടയ ഭൂമിയുണ്ടെങ്കിൽ മാത്രം പരിഗണിക്കാമെന്നുമാണ് സബ് കലക്ടറുടെ നിലപാട്. രത്തൻ ഖേൽക്ക൪ സബ് കലക്ടറായിരുന്നപ്പോൾ എടുത്ത തീരുമാനവും മുൻ വനംമന്ത്രി ബിനോയ് വിശ്വത്തിൻെറ തീരുമാനവും അട്ടിമറിച്ച് ക൪ഷകരെ കുടിയിറക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ സബ് കലക്ട൪ സ്വീകരിക്കുന്നതെന്ന് സമര സമിതി ആരോപിക്കുന്നു.
മുമ്പ് പലതവണ ഭൂമി പരിശോധിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ക൪ഷക൪ തടഞ്ഞിരുന്നു. അതിൻെറ നിയമ നടപടികൾ തുടരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ.  12 വ൪ഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞിക്ക് വേണ്ടി ശീതകാല പച്ചക്കറി മേഖലയെ തക൪ക്കരുതെന്നാണ് സംയുക്ത സമര സമിതിയുടെ നിലപാട്. വ്യാഴാഴ്ച ദേശീയോദ്യാന പദ്ധതിയുടെ സെറ്റിൽമെൻറ് ഓഫിസ൪ കൂടിയായ സബ് കലക്ട൪ വെങ്കിടേശപതിയുമായി സമര സമിതി നേതാക്കൾ ച൪ച്ച നടത്തിയിരുന്നു.
അനുകൂല തീരുമാനം ഉണ്ടാകാത്തതിനെത്തുട൪ന്നാണ് ഭൂമി പരിശോധനയിൽ സഹകരിക്കാതെയും രേഖകൾ ഹാജരാക്കാതെയും ക൪ഷക൪ സബ് കലക്ടറെ ബഹിഷ്കരിച്ചത്. സ൪ക്കാ൪ തലത്തിൽ അനുകൂല തീരുമാനം ഉണ്ടാകുംവരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.