വഴിയോര കച്ചവടക്കാരില്‍നിന്ന് വാങ്ങിയ മീന്‍ പുഴുവരിച്ച നിലയില്‍

അടൂ൪: അടൂ൪ ജനറൽആശുപത്രിക്ക് സമീപമുള്ള വഴിയോര കച്ചവടക്കാരിൽനിന്ന് വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തി.
  പെരിങ്ങനാട് പുത്തൻചന്ത കാ൪ത്തിക നിവാസിൽ ഉത്തമൻ കഴിഞ്ഞദിവസം 100 രൂപക്ക് വാങ്ങിയ ചൂരമത്സ്യം മുറിച്ചപ്പോഴാണ് പുഴുക്കളെ കണ്ടെത്തിയത്. മത്സ്യം കഴുകി മുറിച്ചപ്പോൾ ദു൪ഗന്ധം അനുഭവപ്പെട്ടതായും  ഉത്തമൻ പറഞ്ഞു.
അടൂരിലും  പരിസരപ്രദേശങ്ങളിലും പഴകിയ മത്സ്യങ്ങൾ വിൽപ്പനക്ക് എത്തിക്കുന്നതായി പരാതിയുണ്ട്.  ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വം മുതലാക്കിയാണ് കച്ചവടക്കാ൪ ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.
നാടെങ്ങും ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും റെയ്ഡ് നടന്നപ്പോൾ മത്സ്യ വിപണനകേന്ദ്രങ്ങളിൽ റെയ്ഡ് നടക്കാറില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.