ന്യൂദൽഹി: തലസ്ഥാനത്തെ സമ്പന്ന മേഖലയായ ഡിഫൻസ് കോളനിയിൽ അഞ്ചു കോടി രൂപ സഹിതം ഐ.സി.ഐ.സി.ഐ ബാങ്കിൻെറ എ.ടി.എം വാൻ കൊള്ളയടിച്ചു. കവ൪ച്ചക്കാ൪ ഗാ൪ഡിനെ വെടിവെച്ചശേഷം എ.ടി.എം വാനുമായി കടന്നുകളയുകയായിരുന്നു. ഗാ൪ഡിനെ ഗുരുതര നിലയിൽ എയിംസ് ട്രോമ സെൻററിൽ പ്രവേശിപ്പിച്ചു. കവ൪ച്ചക്കാരെ തിരഞ്ഞ് പൊലീസ് രംഗത്തിറങ്ങിയെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. വാൻ പിന്നീട് തെക്കൻ ദൽഹിയിൽനിന്ന് കണ്ടെടുത്തു. പണം കൊള്ളക്കാ൪ കൊണ്ടുപോയി. എന്നാൽ, വാൻ ബാങ്കിൻെറ ഉടമസ്ഥതയിലല്ലെന്നും ഗാ൪ഡ് ബാങ്ക് ജീവനക്കാരനല്ലെന്നും ഐ.സി.ഐ.സി.ഐ വാ൪ത്താക്കുറിപ്പിൽ വിശദീകരിച്ചു. പ്രീമിയ൪ ഷീൽഡ് എന്ന സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിൻേറതാണ് വാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.